തരംഗമായി ഇൻസ്‌പെക്ടർ മണിസാർ; ശ്രദ്ധേയമായി പുതിയ പോസ്റ്റർ

മമ്മൂട്ടിയുടെ പോലീസ് ചിത്രങ്ങളോട് മലയാളികൾക്ക് വലിയ ആവേശമാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഉണ്ട്’. ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായാണ് താരം വേഷമിടുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ആകാംഷ നിറച്ചുകൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

ഉണ്ട എന്ന സിനിമയില്‍ മണി സാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ഛത്തീസ്ഗഡിലേക്ക് തെഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ആക്ഷനും സസ്‌പെന്‍സുംമെല്ലാം ചിത്രത്തില്‍ ഉണ്ടാകുമെന്ന് സൂചന നല്‍കുന്നുണ്ട് ടീസര്‍. ഖാലിദ് റഹമാന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

Read also: സ്ത്രീധനം വാങ്ങിക്കില്ലായെന്ന് വരൻ; വിവാഹദിനം വരനെ കാത്തിരുന്നത് അത്ഭുതപെടുത്തുന്ന സമ്മാനം; കൈയ്യടിച്ച് സോഷ്യൽ മീഡിയ..

നിരവധി താരനിരകള്‍ തന്നെ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അണിനിരക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍ , ലുക്ക്മാന്‍, സുധി കോപ്പ എന്നിവര്‍ ഉണ്ട എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നു. അതേസമയം ബോളിവുഡ് താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി, ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബോളിവുഡില്‍ നിന്നും എത്തുന്ന താരങ്ങള്‍. ‘പിപ്പീലി ലൈവ്’, ‘ന്യൂട്ടന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, ‘മാസാനി’ലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ‘ട്യൂബ് ലൈറ്റ്’ എന്നീ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവര്‍ ഉണ്ടയില്‍ മമ്മൂട്ടിയോടൊപ്പം പ്രധാന കഥാപാത്രങ്ങളായെത്തുമ്പോള്‍ പ്രേക്ഷകരിലും പ്രതീക്ഷ വര്‍ധിക്കുന്നു. ചിത്രം ഈദ് റിലീസായി തിയേറ്ററിൽ എത്തും.