കല്യാണത്തെക്കുറിച്ച് ആരാധകന്റെ ചോദ്യം; ‘ശവത്തേല്‍ കുത്തല്ലേടാ കുട്ടാ…’ എന്ന് ഉണ്ണി മുകുന്ദന്‍

വെള്ളിത്തിരയില്‍ വിത്യസ്ത കഥാപാത്രങ്ങളെ പകര്‍ന്നാടുമ്പോള്‍ താരങ്ങള്‍ എക്കാലത്തും കൈയടി നേടാറുണ്ട്. വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും താരങ്ങളുടെ ഒഴിവു സമയങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ശ്രദ്ധേയനായ ഉണ്ണി മുകുന്ദനാണ് സാമൂഹ്യമാധ്യമങ്ങളിലെ താരം. ആരാധകന്റെ ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കിക്കൊണ്ടാണ് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍മീഡിയയില്‍ താരമായത്.

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഉണ്ണി മുകുന്ദനെ തേടിയെത്താറുള്ള ഒരു ചോദ്യമുണ്ട്. ‘എപ്പോഴാണ് കല്യാണം’ എന്ന ചോദ്യം. ഇത്തരത്തിലുള്ള ഒരു ചോദ്യത്തിനാണ് താരത്തിന്റെ കിടിലന്‍ മറുപടി. സംഭവം ഇങ്ങനെ ഒരു ചെറിയ കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ ഒരു കമന്റും താരത്തിന്റെ പോസ്റ്റിന് താഴെ വന്നു. ‘ഉണ്ണി ഏട്ടാ… ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളെ…? എന്നായിരുന്നു ആരാധകന്റെ കമന്റ്. ‘ശവത്തേല്‍ കുത്തല്ലേടാ കുട്ടാ….’ എന്ന രസകരമായ മറുപടിയും താരം നല്‍കി. എന്തായാലും ആരാധകന്റെ ചോദ്യവും ഉണ്ണിമുകുന്ദന്റെ മറുപടിയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Read more:അഭിനയത്തില്‍ മാത്രമല്ല പാട്ടിലും ബിഗ് ബി സൂപ്പര്‍ഹിറ്റ്: അമ്മപ്പാട്ടിന് കൈയടി
അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മാമാങ്കം’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളത്തിനു പറമെ തമിഴിലും താരം ശ്രദ്ധേയനാണ്. തമിഴ് ചിത്രമായ ‘സീടനി’ലൂടെയായിരുന്ന ചലച്ചിത്ര രംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. ‘മല്ലു സിംഗ്’, ‘തത്സമയം ഒരു പെണ്‍കുട്ടി’, ‘തീവ്രം’, ‘ഏഴാം സൂര്യന്‍’, ‘വിക്രമാധിത്യന്‍’, ‘രാജാധിരാജ’, ‘തരംഗം’, ‘ഒരു വടക്കന്‍ സെല്‍ഫി’, ‘മിഖായേല്‍’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു.

 

View this post on Instagram

 

She was all smiles and laughter as long as I didn’t touch ♥️♥️♥️ but isn’t she a darling ?

A post shared by Unni Mukundan (@iamunnimukundan) on