ആഷിഖ് അബുവിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു; നായകനായി സൗബിൻ

കൈനിറയെ ചിത്രങ്ങളുള്ള താരമാണ് സൗബിൻ സാഹിർ. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ എത്തി വെള്ളിത്തിരയിലെ തിരക്കുള്ള താരമായി മാറിയ താരത്തിന്റെ പുതിയ ചിത്തരത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നായകനായി സൗബിൻ എത്തുന്നത്. ഗന്ധര്‍വനായാണ് സൗബിന്‍ സിനിമയിലെത്തുന്നത്. ഉണ്ണി ആര്‍ കഥയും തിരക്കഥയുംഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.

ദേവലോകത്തുനിന്നും ഭൂമിയിൽ എത്തുന്ന ഗന്ധർവന്റെ കഥപറയുന്ന ‘ഞാനല്ല ഗന്ധർവ്വൻ’ എന്ന് പേരിട്ടിരിക്കുന്ന  ചിത്രമാണ് ഒരുങ്ങികൊണ്ടിരിക്കുന്നത്. ചിത്രത്തിലെ മറ്റ്‌ അഭിനേക്കാളെക്കുറിച്ചോ..മറ്റ്  വിവരങ്ങളോ ഒന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

അതേസമയം ആഷിഖ് അബുവിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രത്തിലും സൗബിൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വൈറസ് എന്ന  ചിത്രത്തിലെ നിപ രോഗ ബാധിതനായ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് സൗബിൻ വേഷമിട്ടത്. ചിത്രത്തിലെ സൗബിന്റെ പ്രകടനം കണ്ട് നിരവധി ആളുകൾ പ്രശംസയുമായി എത്തിയിരുന്നു.

സൗബിന്റെതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ജൂതൻ. ചിത്രം സംവിധാനം ചെയ്യുന്നത് ഭദ്രനാണ്. സൗബിനൊപ്പം റിമ കല്ലുങ്കൽ നായിക ആയി എത്തുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിനാല് വർഷങ്ങൾക്ക് ശേഷം ഭദ്രൻ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രം നിർമ്മിക്കുന്നത് റൂബി ഫിലിമ്സിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം ജയന്ത് മാമൻ എന്നിവർ ചേർന്നാണ്. എസ് സുരേഷ് ബാബു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ലോകനാഥൻ എസാണ്. ചിത്രത്തിന്റെ സംഗീതം തയാറാക്കുന്നത് സുഷിൻ ശ്യാമാണ്. ജയന്ത് മാമെന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ബംഗ്ലാന്‍ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.

Read also: വക്കീലായി ആസിഫ് അലി; ‘കക്ഷി അമ്മിണിപ്പിള്ള’ തിയേറ്ററുകളിലേക്ക്

അതേസമയം സൗബിൻ നായകനായി എത്തുന്ന മറ്റൊരു ചിത്രമാണ് അമ്പിളി. ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. നടി നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

പ്രേക്ഷക ഹൃദയങ്ങളില്‍ ചുരുങ്ങിയ കാലയളവുകൊണ്ട് ഇടം നേടിയ താരമാണ് സൗബിന്‍ സാഹിര്‍. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു.