കൂറ്റൻ ശിൽപം ഒരുങ്ങുന്നു; ലക്ഷ്യം ലോകറെക്കോർഡ്

മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങൾ..തടിയിൽ ഒരുങ്ങുന്നത് കൂറ്റൻ വിശ്വരൂപം.കോവളത്തെ കരകൗശല ശാലയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ശിൽപം ലക്ഷ്യമിടുന്നത് ലോകറെക്കോർഡ്.  10 അടി ഉയരത്തിലുള്ള ശിൽപം ഓർഡർ ചെയ്തിരിക്കുന്നത് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലാണ്.

മുഖ്യ ശില്പി നാഗപ്പന്റെയും കൂട്ടരുടെയും ഒന്നര വർഷത്തെ പരിശ്രമങ്ങൾക്ക് ശേഷമാണു ശിൽപം പൂർണതയിലേക്ക് കടക്കുന്നത്.  ഏകദേശം 400  കഥാപാത്രങ്ങളാണ് പീഠത്തിലുള്ളത്. രണ്ടു വർഷം മുമ്പ് മറ്റൊരു ശിൽപം മോഹൻലാൽ വാങ്ങിയിരുന്നു. ആറടിയായിരുന്നു അതിന്റെ ഉയരം. ശിൽപം ഇഷ്‌ടപ്പെട്ട താരത്തിന്റെ ആവശ്യപ്രകാരമാണ് പുതിയ ശിൽപം ഒരുക്കുന്നത്.

മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ബിഗ് ബ്രദർ, ഇട്ടിമാണിമെയ്ഡ് ഇൻ ചൈന എന്നിവ. മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് ഒരുക്കുന്ന ആക്‌ഷൻ കോമഡി ചിത്രം ബിഗ് ബ്രദറിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. മോഹൻലാൽ സിദ്ധിഖ് കൂട്ടുകെട്ടിലൊരുങ്ങിയ അവസാന ചിത്രം 2013 ൽ തിയേറ്ററുകളിൽ എത്തിയ  ‘ലേഡീസ് ആൻഡ് ജെന്റിൽ മെൻ’ ആണ്.

ഇട്ടിമാണി സംവിധാനം ചെയ്യുന്നത് നവാഗതരായ ജിബി- ജോജുവാണ്. ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം. ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തിൽ  മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

Read also: മമ്മൂട്ടി- അജയ് വാസുദേവ് ചിത്രം ഉടൻ; പ്രതീക്ഷയോടെ ആരാധകർ

അതേസമയം മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള സൂപ്പർ സ്റ്റാർ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്റെ അഭിനയത്തെ പ്രശംസിച്ചും നിരവധി ആളുകൾ എത്തിയിരുന്നു. മലയാളത്തിലും മറ്റ് ഭാഷകളിമൊക്കെയായി കൈ നിറയെ ചിത്രങ്ങളുള്ള മോഹൻലാൽ ഇപ്പോൾ ‘മരയ്ക്കാർ അറബികടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്.