പാർവതി സംവിധായികയാകുന്നു; നായകൻ ആസിഫ് അലി

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് തന്റേതായ ഇടം നേടിയ താരമാണ് പാർവതി തിരുവോത്ത്. ‘കുറഞ്ഞ വേഷങ്ങൾ മികച്ച ചിത്രങ്ങൾ’ വർഷത്തിൽ ഒന്നോ രണ്ടോ മാത്രം ചിത്രത്തിൽ അഭിനയിക്കാറുള്ള പാർവതി പക്ഷെ തിരഞ്ഞെടുക്കുന്നതൊക്കെ മികച്ചതിൽ മികച്ച ചിത്രങ്ങൾ മാത്രമായിരിക്കും. അതുകൊണ്ടുതന്നെ പാർവതിയുടെ പുതിയ ചിത്രത്തിനായി ആരാധകർക്ക് ആകാംഷയും അധികമാണ്. എന്നാൽ താരം സംവിധായിക ആകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.

സിനിമ സംവിധാനത്തെക്കുറിച്ച് നേരത്തെ ചിന്തിച്ച് തുടങ്ങിയതാണ്, തന്റെ പ്രിയ സുഹൃത്തും നടിയുമായ റിമ കല്ലിങ്കലുമായി താൻ ഇതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. തന്റെ ചിത്രത്തിൽ നായകനായി ആസിഫ് അലി എത്തണമെന്നാണ് ആഗ്രഹം. ദര്‍ശന രാജേന്ദ്രനും,നിമിഷയുമായിരിക്കും നായികമാരായി എത്തുകയെത്തുകയെന്നും താരം പറഞ്ഞു.

Read also: പ്രണയത്തിന്റെ ഓർമ്മകളുമായി ‘ഓർമ്മയിൽ ഒരു ശിശിരം’ തിയേറ്ററുകളിലേക്ക്

അതേസമയം പാർവതി അഭിനയിച്ച ടേക്ക് ഓഫ്, ഉയരെ, വൈറസ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നാൽ പാർവതിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ആഷിഖ് അബു സംവിധാനം നിർവഹിച്ച വൈറസ്. ചിത്രത്തിൽ കമ്യൂണിറ്റി ഡോക്ടറായ അനു എന്ന കഥാപാത്രമായാണ് പാർവതി വേഷമിട്ടത്. അടുത്തിടെ  പുറത്തിറങ്ങിയ ഉയരെ എന്ന ചിത്രവും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. പാര്‍വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം.