ചിത്രങ്ങള്‍ അയ്ക്കുമ്പോള്‍ ആളുമാറി പോകില്ല; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

June 25, 2019

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. ദിനംപ്രതി വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. വാട്‌സ്ആപ്പ് വഴി ചിത്രങ്ങളും സന്ദേശങ്ങളുമൊക്കെ നാം പലപ്പോഴായി അയയ്ക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ചിത്രം അയയ്ക്കുമ്പോള്‍ ഗ്രൂപ്പുകളോ അല്ലെങ്കില്‍ ആളുകളോ മാറി പോയി അബദ്ധങ്ങള്‍ സംഭവിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. പലരെയും അലട്ടുന്ന ഈ പ്രശ്‌നത്തിന് ഒടുവില്‍ പരിഹാരമാകുന്നു. ചിത്രങ്ങള്‍ ആര്‍ക്കാണോ ആയക്കേണ്ടത് എന്ന കാര്യത്തില്‍ ഉറപ്പുവരുത്താനുള്ള പുതിയ ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്.

വാട്‌സ്ആപ്പിന്റെ ബീറ്റ വേര്‍ഷന്‍ ഉപഭോക്താക്കള്‍ക്കായിരിക്കും ഈ അപ്‌ഡേഷന്‍ ആദ്യം ലഭിക്കുക. പുതിയ ഫീച്ചര്‍ പ്രകാരം ചിത്രം അയയ്ക്കുമ്പോള്‍ അടിക്കുറിപ്പ് ചേര്‍ക്കാനുള്ള ഓപ്ഷനു താഴെയായി സന്ദേശം ലഭിക്കുന്ന ആളുടെ പേര് കാണാന്‍ സാധിക്കും. ചിത്രം തെരഞ്ഞെടുത്തു കഴിയുമ്പോള്‍ അടിക്കുറിപ്പ് നല്‍കാനുള്ള ഓപ്ഷന്‍ വരും. അതിന് മുകലില്‍ ഇടത്തു ഭാഗത്തായ് സന്ദേശം ലഭിക്കുന്ന ആളുടെ ചിത്രവും കാണാറുണ്ട്. എന്നാല്‍ ഇനി മുതല്‍ ചിത്രത്തിന് പുറമെ സന്ദേശം ലഭിക്കുന്ന ആളിന്റെ പേരും കാണാം.

Read more: ‘സാള്‍ട്ട് ആന്‍ഡ് പെപ്പറി’ന് തുടര്‍ഭാഗം; ‘ബ്ലാക്ക് കോഫി’യുമായി ബാബുരാജ്

നിലവില്‍ വാട്‌സ്ആപ്പിന്റെ 2.19.173 പതിപ്പിലും അതിനു ശേഷമുള്ള പതിപ്പിലുമാണ് പുതിയ ഫീച്ചര്‍ ലഭ്യമാവുക. ഗ്രൂപ്പ് ചാറ്റിലേക്ക് ചിത്രങ്ങള്‍ അയക്കുമ്പോള്‍ ഗ്രൂപ്പിന്റെ പേരും പ്രത്യക്ഷപ്പെടും.