കരിയറിലെ ബ്രേക്കിന് കാരണം അദ്ദേഹത്തിന്റെ ആ പാട്ട്; മനസുതുറന്ന് കുമ്പളങ്ങിയിലെ സിമിമോൾ

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം കണ്ടിറങ്ങിയ ആര്‍ക്കും അത്ര പെട്ടെന്നൊന്നും സിമിയെ മറക്കാന്‍ ആവില്ല. ‘ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം എന്ന ഒറ്റ ഡയലോഗ് മതി സിമിയെ ഓര്‍ക്കാന്‍’. ഒമർ ലുലു സംവിധാനം നിർവഹിച്ച ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഗ്രേസ്ആന്റണി. കുമ്പളങ്ങി നൈറ്റ്‌സിലെ സിമി മോളായി വന്ന് പ്രേക്ഷകരുടെ ഹൃദത്തിൽ സ്ഥാനം നേടിയ താരം തന്റെ കരിയറിലെ ബ്രേക്കിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്..

സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നുവെങ്കിൽ തനിക്ക് കരിയറിൽ ഇത്രവലിയ ഒരു ബ്രേക്ക് ഉണ്ടാവില്ലായിരുന്നുവെന്ന് താരം പറയുന്നു. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ റാഗിങ്ങ് സീനിലൂടെയാണ് ഗ്രേസ് ശ്രദ്ധേയമായി തുടങ്ങിയത്. ചിത്രത്തിലെ റാഗിങ് സീനിൽ, സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി’ എന്ന ഗാനം ആസ്വദിച്ചു പാടുന്ന ഗ്രേസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ  കഥാപാത്രത്തെ കണ്ടാണ് കുമ്പളങ്ങി നൈറ്റ്‌സിലേക്ക് ഗ്രേസിനെ ക്ഷണിക്കുന്നത്.

അതേസമയം ചിത്രത്തിന്റെ ഒഡീഷൻ സമയത്ത് ഹരിമുരളീരവം എന്ന ഗാനം പാടാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ഈ ഗാനം മാറ്റി സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി’ എന്ന ഗാനം താൻ തന്നെ സജസ്റ്റ് ചെയ്യുകയായിരുന്നുവെന്നും താരം പറഞ്ഞു. എന്ന ഈ ഗാനം പാടിയതിന് നിരവധിപ്പേർ എന്നെ കളിയാക്കിയിരുന്നു, പക്ഷെ സന്തോഷ് പണ്ഡിറ്റിനോടും അദ്ദേഹത്തിന്റെ പാട്ടുകളോടും തനിക്ക് സ്നേഹവും കടപ്പാടും ഉണ്ടെന്നും ഗ്രേസ് പറഞ്ഞു.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

Read also: മനോഹര പ്രണയം പറഞ്ഞ് ‘ഷിബു’; വീഡിയോ

കുമ്പളങ്ങി നൈറ്റ്‌സിലെ സിമിയ്ക്ക് ശേഷം തമാശ എന്ന ചിത്രത്തിലും ഗ്രേസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *