‘മാമാങ്കം’ സിനിമയ്ക്കു വേണ്ടി കളരി അഭ്യസിച്ച് നീരജ് മാധവ്

July 16, 2019

വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായ താരമാണ് നീരജ് മാധവ്. മമ്മൂട്ടി നായകനായെത്തുന്ന ‘മാമാങ്കം’ എന്ന സിനിമയിലിം നീരജ് മാധവ് അഭിനയിക്കുന്നുണ്ട്. ചിത്രത്തിനു വേണ്ടി കളരി അഭ്യസിക്കുന്ന വീഡിയോ താരം തന്നെ ആരാധകര്‍ക്കായി പങ്കുവച്ചു.

ചരിത്രപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതും. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ എത്തുന്നുണ്ട്. പ്രാചി തെഹ്ലാന്‍ ആണ് മാമാങ്കത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. അതേസമയം ചിത്രത്തിനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്കും ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നുണ്ട്.

Read more:‘ഒരു നല്ല സിനിമയക്ക് സങ്കീര്‍ണ്ണമായ പ്ലോട്ടോ മള്‍ട്ടി ഡൈമന്‍ഷണല്‍ കഥാപാത്രങ്ങളോ ആവശ്യമില്ല; സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ മനോഹരചിത്രം’: പ്രശംസിച്ച് പൃഥ്വിരാജ്

എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നവാഗതനായ സജീവ് എസ് പിള്ളയുടെ സംവിധാനത്തിലായിരുന്നു ചിത്രത്തിന്റെ തുടക്കം. എന്നാല്‍ നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സജീവ് എസ് പിള്ള പിന്മാറുകയും എം പത്മകുമാര്‍ ചിത്രം ഏറ്റെടുക്കുകയുമായിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. അമ്പത് കോടിയോളം മുതല്‍മുടക്കിയാണ് ചിത്രത്തിന്റെ നിര്‍മ്മാണമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം മലയാളത്തിനു പുറമെ മലയാളത്തിനുപുറമെ തെലുങ്കിലും ഹിന്ദിയിലും തമിഴിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്.