‘വടചെന്നൈ 2’ ഉപേക്ഷിച്ചിട്ടില്ല വ്യാജ പ്രചരണത്തിനെതിരെ വിശദീകരണവുമായി ധനുഷ്

ധനുഷ്- വെട്രിമാരന്‍ കൂട്ടില്‍ ഒരുങ്ങുന്ന ‘വടചെന്നൈ 2’ എന്ന ചിത്രം ഉപേക്ഷിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനെതിരെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധനുഷ്. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും വടചെന്നൈ 2 സംഭവിക്കുമെന്നും ധനുഷ് പറഞ്ഞു. ചിത്രം ഉപേക്ഷിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ധനുഷ് വ്യക്തമാക്കി.  മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘വടചെന്നൈ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘വടചെന്നൈ 2’. ‘വടചെന്നൈ’യ്ക്ക് രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ചില തമിഴ് മാധ്യമങ്ങള്‍ ‘വടചെന്നൈ 2’ ഉപേക്ഷിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയത്.

വടക്കന്‍ ചെന്നൈയിലെ ഒരുകൂട്ടം ചേരി നിവാസികളുടെ കഥ പറഞ്ഞ ചിത്രമാണ് ‘വടചെന്നൈ’. ദേശീയ കാരംസ കളിക്കാരനായിട്ടാണ് ധനുഷ് ചിത്രത്തിലെത്തിയത്. അന്‍പ് എന്നായിരുന്നു ധനുഷ് ഈ ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ചേരി നിവാസികളുടെ 35 വര്‍ഷത്തെ ജീവിതമായിരുന്നു ‘വടചെന്നൈ’യുടെ പ്രമേയം. ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

Read more:‘ജാതിക്കാത്തോട്ടം… എജ്ജാതി നിന്‍റെ നോട്ടം….’; ഹൊ എന്തൊരു ഫീലാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ഈ പാട്ട്

എന്നാല്‍ ‘വടചെന്നൈ’ തീയറ്ററുകളിലെത്തിയതിന് പിന്നാലെ വടക്കന്‍ ചെന്നൈയിലെ മത്സ്യത്തൊഴിലാളികള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ ജീവിതത്തെ സിനിമയില്‍ മോശമായി ചിത്രീകരിച്ചു എന്നായിരുന്ന മത്സ്യതൊഴിലാളികളടെ ആരോപണം. എന്നാല്‍ ഇവരുടെ പ്രതിഷേധം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനു തടസമാകും, അതിനാലാണ് ചിത്രം ഉപേക്ഷിക്കുന്നതെന്നും വ്യാജ പ്രചരണത്തില്‍ ഉണ്ടായിരുന്നു. വടചെന്നൈ 2 സംഭവിക്കുമെന്നു ധനുഷ് തന്നെ വിശദമാക്കിയതിനാല്‍ ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് ചലച്ചിത്ര ആസ്വാദകരും.

Read more:ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധാന രംഗത്തേക്ക്; പൂജ വേളയില്‍ താരമായി മീനാക്ഷി: വീഡിയോ