ലോകകപ്പ് സെമി; ഇന്ത്യക്കിത് എന്തുപറ്റി.? ഹര്‍ദിക് പാണ്ഡ്യയും പുറത്തേക്ക്

ലോകകപ്പ് സെമിയിലെ ഇന്ത്യയുടെ പ്രതീക്ഷ ഇനി എം എസ് ധോണിയിലേക്ക്. ആരാധകരുടെ നിരാശ ഇരട്ടിപ്പിച്ചുകൊണ്ട് ഹർദിക് പാണ്ഡ്യയും പുറത്തേക്ക്. ഇതോടെ ആറ് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപെട്ടത്.  ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷ അർപ്പിച്ച രോഹിത്ത് ശർമ്മ ഗ്യാലറിയിലേക്ക് മടങ്ങിയതുമുതൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നിരാശയിലാണ്, പിന്നീട് തുടർച്ചയായി കൊഹ്‌ലിയും, രാഹുലും, കാർത്തിക്കും പോയതോടെ ഇന്ത്യക്കിത് മോശം ദിനമെന്നും ക്രിക്കറ്റ് ആരാധകർ വിധിയെഴുതി. ഋഷഭ് പന്തുകൂടി ഗ്യാലറിയിലേക്ക് മടങ്ങിപോയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെഞ്ചിടിപ്പ് കൂടി. ഇപ്പോഴിതാ ഇന്ത്യയെ നിരാശയിലാഴ്ത്തി ഹർദിക് പാണ്ഡ്യയും പുറത്തേക്ക്.