പുതിയ തലമുറയിലെ തളത്തിൽ ദിനേശനെയും ശോഭയേയും പരിചയപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ

വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത  കഥാപാത്രങ്ങളായിരുന്നു  ദിനേശനും ശോഭയും. ലവ് ആക്ഷൻ ഡ്രാമയിലൂടെ  ഈ കഥാപാത്രങ്ങൾക്ക് രണ്ടാമതും ജീവൻ നൽകുകയാണ് ധ്യാൻ ശ്രീനിവാസൻ.

ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിൻ പോളിയും നയൻ താരയുമാണ്. അജു വർഗീസ് ആദ്യമായി നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ അവസാനിച്ചിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

സിനിമയിൽ നിവിൻ പോളിക്കും നയൻ താരയ്‌ക്കുമൊപ്പം ഉറുവശിയും അജുവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നേരത്തെ തുടങ്ങാനിരുന്ന ചിത്രം താരങ്ങളുടെ തിരക്കുകൾ കാരണം നീട്ടിവെച്ചിരുന്നു. തന്റെ ആദ്യ സംവിധായക സംരംഭത്തിലെ പ്രധാന താരങ്ങൾക്ക്  അച്ഛന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ താരങ്ങളുടെ പേരുകൾ നൽകിയ ധ്യാൻ ശ്രീനിവാസൻ ഇനിയുമേറെ കൗതുകങ്ങൾ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.

അതേസമയം ഹനീഫ് അഥേനിയുടെ മിഖായേലാണ് നിവിൻ പോളിയുടേതായി അവസാനമായി തിയേറ്ററിൽ എത്തിയ ചിത്രം. മിഖായേലില്‍ നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രീകരണം  പൂർത്തിയായ ഗീതുമോഹൻ ദാസ് ചിത്രം മൂത്തോനും ഉടൻ തിയേറ്ററുകളിലെത്തും.

ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമേ ‘മൂത്തോന്‍’ തീയേറ്ററുകളിലെത്തുകയുള്ളു.  പതിനാലുകാരനായ പയ്യൻ  തന്റെ സഹോദരനെത്തേടി പുറപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗീതു മോഹൻദാസ് സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പുതിയ രൂപത്തിലാണ് നിവിൻ എത്തുന്നത്. തല മൊട്ടയടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍. സിനിമയുടെ ചിത്രീകരണം ലക്ഷദ്വീപിലും മുംബൈയിലുമായാണ് നടന്നത്.

Read also: സെറ്റിൽ കുസൃതിയൊപ്പിച്ച് ടൊവിനോ, പകരം വീട്ടി സംയുക്ത; രസകരമായ വീഡിയോ കാണാം..

സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നിവിൻ പോളി നായകനായി എത്തുന്നത്. പടവെട്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്