പാലത്തില്‍ നിന്നും ഇടത്തേക്ക് തിരിയുമ്പോള്‍ അപ്രത്യക്ഷമാകുന്ന വാഹനങ്ങള്‍; സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നില്‍

ഏറെ ജനപ്രീതി നേടിക്കഴിഞ്ഞു സാമൂഹ്യമാധ്യമങ്ങള്‍. ലോകത്തെവിടെയുമുള്ള കാഴ്ചകളും വിവരങ്ങളും വിരല്‍ത്തുമ്പില്‍ നിന്നും ഒരു ക്ലിക്കിന്റെ ദൂരത്തില്‍ ലഭ്യമാണ് ഇക്കാലത്ത്. രസകരവും കൗതുകകരവുമായ പലതും ഇക്കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുമുണ്ട്. നിമിഷങ്ങള്‍ക്കൊണ്ടാണ് ഇത്തരം വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നതും. ഇപ്പോഴിതാ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടിയിരിക്കുകയാണ് ഒരു കൗതുക വീഡിയോ.

കാഴ്ചക്കാര്‍ക്ക് ആശയക്കുഴപ്പം തോന്നത്തക്ക വിധത്തിലുള്ളതാണ് ഈ വീഡിയോ. ചുരുങ്ങിയ സമയംകൊണ്ട് നിരവധി പേരാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഒരു പാലത്തിലൂടെ വരുന്ന വാഹനങ്ങള്‍ ഇടത്തേക്ക് തിരിയുമ്പോഴേയ്ക്കും അപ്രത്യക്ഷമാകുന്നതാണ് ഈ വീഡിയോ. കാറും ബൈക്കുമെല്ലാം ഇത്തരത്തില്‍ ഇടത്തേക്ക് തിരിയിയുമ്പോഴേയ്ക്കും അപ്രത്യക്ഷമാകുന്നു.

Read more:‘ആദ്യത്തെ പ്രണയസമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ്’; ലിഡിയയോടുള്ള പ്രണയത്തെക്കുറിച്ച് ടൊവിനോ

വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോഴേയ്ക്കും നിരവധിപേരാണ് വിവിധ വിശദീകരണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഈ വീഡിയോയുടെ യാതാര്‍ത്ഥ്യവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സത്യത്തില്‍ വാഹനങ്ങള്‍ അപ്രത്യക്ഷമാകുന്നതല്ല. അത് ഷൂട്ട് ചെയ്ത ആങ്കിള്‍ക്കൊണ്ട് അങ്ങനെ തോന്നിക്കുന്നതാണ്.

രണ്ടാം നിലയുടെ മുകളില്‍ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒന്നാം നിലയുടെ പാര്‍ക്കിങ് സ്‌പേസ് ആണ് പാലംപോലെയും നദിപോലെയുംമൊക്കെ കാഴ്ചക്കാര്‍ക്ക് തോന്നിക്കുന്നത്. പാര്‍ക്കിങ് സ്‌പെയ്‌സ് ഇടത്തോട്ട് തിരിഞ്ഞതിനുശേഷമുള്ള വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നു. ഇതാണ് വാഹനങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുന്നതുപോലെ തോന്നാന്‍ കാരണം.