ഇതെന്തൊരു ബൗളിംഗ്; വിചിത്ര ബൗളിംഗ് ആക്ഷനുമായി ക്രിക്കറ്റ് താരം, വീഡിയോ

അമ്പരപ്പിക്കുന്ന ബൗളിംഗ് ആക്ഷനുമായി ക്രിക്കറ്റ് മൈതാനങ്ങളിൽ അത്ഭുതം തീർക്കുന്ന നിരവധി ബൗളേഴ്‌സിനെ ക്രിക്കറ്റ് പ്രേമികൾ കണ്ടിട്ടുണ്ടാവും. എന്നാൽ വിചിത്രമായ ഒരു ബൗളിംഗ് ആക്ഷൻ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. റൊമാനിയൻ താരവും ക്ലൂഷ് ക്രിക്കറ്റ് ക്ലബിൽ അംഗവുമായ പാവേൽ ഫ്ലോറിൻ്റെ ബൗളിങ്ങാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്.

യൂറോപ്യൻ ടി-10 ക്രിക്കറ്റ് ലീഗിനിടെയിലെ പാവേൽ ഫ്ലോറിൻ്റെ പ്രകടനമാണ് ക്രിക്കറ് പ്രേമികളെ ഞെട്ടിച്ചത്. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നടത്തുന്ന ടൂർണമെൻ്റാണിത്. എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻ്റിൽ കഴിഞ്ഞ ദിവസം നടന്ന മാച്ചിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനം നടന്നത്.

Read also: ‘എന്തൊരു ക്യൂട്ടാണ് ഈ കുഞ്ഞുമിടുക്കിയുടെ ഡാൻസ്’; കൈയടിച്ച് സോഷ്യൽ മീഡിയ, വൈറൽ വീഡിയോ കാണാം..

തീരെ കൃത്യതയില്ലാത്ത ബൗളിംഗ് ആയിരുന്നു ഫ്ലോറിൻ്റേത്. ഒരു കൂറ്റൻ വൈഡ് കൊണ്ട് ബൗളിംഗ് ആരംഭിച്ച ഫ്ലോറിൻ തുടർച്ചയായി ഫുൾ ടോസുകളാണ് എറിഞ്ഞിട്ടത്. പക്ഷേ, പന്ത് വളരെ സ്ലോ ആയിരുന്നു അതുകൊണ്ടുതന്നെ   ബാറ്റ്സ്മാന്മാർക്ക് അത് അടിച്ചു പറപ്പിക്കാൻ കഴിഞ്ഞില്ല. ഓവറിൽ 13 റൺസാണ് ഫ്ലോറിൻ വഴങ്ങിയത്. എന്തായാലും സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ കാണാം.