ലോകകപ്പ് സെമി; ഇന്ത്യക്കിന്ന് മോശം ദിനമോ, രോഹിത്തിനും കൊഹ്‌ലിക്കും പിന്നാലെ രാഹുലും

ലോകകപ്പിലെ ആദ്യ സെമി മത്സരത്തിൽ കിവീസിനെതിരെ 240 റൺസ് വിജയ ലക്ഷ്യവുമായി ഇന്ത്യ ബാറ്റിങിനിറങ്ങുമ്പോൾ  ക്രിക്കറ്റ് പ്രേമികളെ ഏറെ നിരാശയിലാക്കി ഇന്ത്യൻ പട. രോഹിത് ശർമ്മയ്ക്കും കൊഹ്‍ലിക്കും പിന്നാലെ  രാഹുലും ഗ്യാലറിയിലേക്ക്. നാല് ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ആറു റൺസ് മാത്രമാണ് ഇന്ത്യയുടെ സമ്പാദ്യം.

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് പോരട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍.