രാമായണക്കാറ്റേ….; ഗംഭീര ആലാപനവുമായി ഹനൂനയും രാഹുലും

Ramayanakatte song in Flowers Top Singer by Rahul and Hanoona

‘രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍
കുങ്കുമം പെയ്യൂമീ വേളയില്‍
രാഖിബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ….’; മലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ പാട്ടാണ് ഇത്. ഒരു പക്ഷെ ഈ ഗാനം ഒരിക്കലെങ്കിലും കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല.

ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ വേദിയിലും രാമായണക്കാറ്റിന്റെ സ്വരമാധുര്യം നിറഞ്ഞു. പിന്നണി ഗായകനായ രാഹുല്‍ സത്യനാഥും ടോപ് സിംഗറിലെ ഗായിക ഹനൂനയും ചേര്‍ന്നാണ് വേദിയില്‍ ഈ ഗാനം ആലപിച്ചത്. ഇരുവരുടേയും സ്വരമാധുര്യം പാട്ടിനെ ഗംഭീരമാക്കി.

Read more: കുരുന്ന് ഗായകര്‍ക്കൊപ്പം ‘കിം കിം’ പാട്ട് പാടി ചുവടുവെച്ച് മഞ്ജു വാര്യര്‍

1991-ല്‍ പ്രേക്ഷകരിലേക്കെത്തിയ അഭിമന്യു എന്ന ചിത്രത്തിലേതാണ് ഈ ഗാനം. രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ് ഗാനത്തിലെ വരികള്‍. എം ജി ശ്രീകുമാറും കെ എസ് ചിത്രയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Ramayanakatte song in Flowers Top Singer by Rahul and Hanoona