വിധികർത്താക്കളോട് കടങ്കഥ ചോദിച്ച് ജാൻവി; പിന്നാലെ എം.ജി അങ്കിളിന്റെ ഉത്തരവും!

November 25, 2023

മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ട ടെലിവിഷൻ ഷോകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമാണ് കുസൃതി കുരുന്നുകളുടെ പാട്ടും, കുറുമ്പും, ചിരിവിശേഷങ്ങളും. കുഞ്ഞുമക്കൾ അരങ്ങു വാഴുന്ന ഈ പരിപാടിയുടെ ആരാധക വലയം ചില്ലറയല്ല. അതുകൊണ്ട് തന്നെ ടോപ് സിംഗർ വേദിയിലെ കുട്ടിവിശേഷങ്ങൾ എപ്പോഴും ജനശ്രദ്ധ പിടിച്ചു പറ്റാറുമുണ്ട്. ഇപ്പോഴിതാ, വിധികർത്താക്കളോടുള്ള ജാൻവി കുട്ടിയുടെ കടങ്കഥയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. (Flowers top singer contestant Janvi shoots a riddle to judges)

കണ്ണൂർ ജില്ലയിലെ ധർമ്മടം സ്വദേശിയായ ജാൻവി വത്സരാജ്, ജോൺസൻ മാസ്റ്റർ സംഗീതം സംവിധാനം നിർവഹിച്ച ‘തങ്കത്തോണി തെന്മലയോരം കണ്ടേ’ എന്ന ഗാനമാണ് കഴിഞ്ഞ എപ്പിസോഡിൽ ആലപിച്ചത്. ഗാനം ആലപിച്ച ശേഷം വിധികർത്താക്കളുമായുള്ള രസകരമായ സംഭാഷണത്തിനിടയിലാണ് ജാൻവിയുടെ വക കടങ്കഥ.

ജാൻവിയുടെ ചോദ്യം ഇങ്ങനെ:

രണ്ട് സ്ത്രീകൾ റോഡിലൂടെ നടന്നു പോകുകയാണ്. ഒരാളെ വണ്ടി ഇടിച്ചു. വണ്ടിയിടിച്ച ആളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. മറ്റെയാൾ പോലീസ് സ്റ്റേഷനിലേക്കും പോയി. സ്റ്റേഷനിൽ എത്തിയ സ്ത്രീയോട് ഒരു പോലീസ് വന്ന് അപടത്തിൽ പെട്ട സ്ത്രീയുടെ പേര് തിരക്കി. അതെ സമയം മറ്റൊരു പോലീസ് വന്ന് സംഭവം കേസാക്കണോ വേണ്ടയോ എന്നും തിരക്കി. ഈ രണ്ട് ചോദ്യങ്ങൾക്കും ഉത്തരം ഒന്നാണ്.

Read also: കടക്കെണിയിൽ കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ ആര്യനും കുടുംബത്തിനും താങ്ങായി ഫ്‌ളവേഴ്‌സ് കുടുംബം; നിങ്ങൾക്കും ഒപ്പം ചേരാം….

ഉടൻ തന്നെ മറുപടിയുമായി വിധികർത്താവായ എം.ജി ശ്രീകുമാറും എത്തി. “കെ സുമതി” എന്ന മറുപടിയോടെ രണ്ട് ചോദ്യങ്ങൾക്കുമുള്ള ഉത്തരമായി. വേദിയിൽ ചിരിയുണർത്തുന്ന കുസൃതി നിറഞ്ഞ ജാൻവിയുടെ സംസാരം എല്ലാവരും ഏറെ ആസ്വദിക്കാറുണ്ട്.

എല്ലാ ദിവസവും രാത്രി 7:30 ന് ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ വിധികർത്താക്കൾ ഗായകരായ എം ജി ശ്രീകുമാർ, ശരത്ത്, നിത്യ മാമ്മൻ എന്നിവരാണ്.

Story highlights: Flowers top singer contestant Janvi shoots a riddle to judges