“കേട്ടെങ്കിൽ പിന്നെന്തിനാ വീണ്ടും ചോദിക്കുന്നേ?”; തഗ്ഗുകൾക്ക് മേൽ തഗ്ഗുമായി പാറുക്കുട്ടി!

January 27, 2024

ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പാറുക്കുട്ടി. ജനിച്ച് മൂന്നാം മാസം മുതൽ പരമ്പരയിൽ അഭിനയിച്ചുതുടങ്ങിയ പാറുക്കുട്ടിയുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിലും വലിയ രീതിയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ പരമ്പരയിലെ പാറുക്കുട്ടിയുടെ ചില സംഭാഷണങ്ങളാണ് കാഴ്ചക്കാരിൽ ചിരി പടർത്തുന്നത്. (Parukutty slams housemates again with her dialogs)

ഡാൻസും പാട്ടുമൊക്കെയായി ഉപ്പും മുളകും വീട്ടിലെ താരമായി മാറിയ പാറുക്കുട്ടിയുടെ ഡയലോഗുകൾ പലപ്പോഴും കാണികൾക്കിടയിൽ തരംഗമാകാറുണ്ട്. പുത്തൻ എപ്പിസോഡിൽ നിന്നുള്ള ഈ വിഡിയോയിൽ വീട്ടുകാരെ പൊതിരെ നിശ്ശബ്ദരാക്കുന്ന പാറുക്കുട്ടിയെ കാണാം.

തഗ്ഗുകളുടെ ഘോഷയാത്രയാണ് വിഡിയോ മുഴുവനും. ലച്ചുവിനും കേശുവിനും ദിയയ്ക്കുമെല്ലാം പാറുവിന്റെ കയ്യിൽ നിന്ന് കണക്കിന് കിട്ടുന്നുണ്ട്. എങ്ങനെയും പാറുവിനെ ഒരു പാഠം പഠിപ്പിക്കണം എന്ന ആലോചനയിലാണ് അവർ.

Read also: ഇത് റിമി ടോമിയുടെ മിനി വേർഷൻ; പാട്ടും ഡാൻസുമായി കുട്ടിമണി- വിഡിയോ

തുടക്കത്തിൽ ചിരിയോടെ എപ്പിസോഡുകളിൽ നിറഞ്ഞു നിന്ന കുഞ്ഞുതാരം ഇന്ന് ഡയലോഗുകളുമായി സജീവമാണ്. രസകരമാണ് ഈ കുഞ്ഞു മിടുക്കിയുടെ അഭിനയവും ഡയലോഗുകളും. കരച്ചിലും ചിരിയും തമാശയുമൊക്കെയായി പാറുക്കുട്ടി പരമ്പരയിൽ തിളങ്ങുകയാണ്. അമേയ എന്നാണ് യഥാർത്ഥ പേരെങ്കിലും ‘പാറുക്കുട്ടി’ എന്ന പേരിലാണ് ഈ കുഞ്ഞുമിടുക്കി ഇന്ന് മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. 

Story highlights: Parukutty slams housemates again with her dialogs