ഇത് റിമി ടോമിയുടെ മിനി വേർഷൻ; പാട്ടും ഡാൻസുമായി കുട്ടിമണി- വിഡിയോ

December 29, 2023

മലയാളികൾക്ക് വേറിട്ടൊരു സംഗീത വിരുന്ന് സമ്മാനിച്ച ഗായികയാണ് റിമി ടോമി. ഗായിക എന്നത് മാത്രമല്ല റിമിയുടെ ലേബൽ. പാട്ട്, നൃത്തം, അവതരണം എല്ലാം ഈ കയ്യിൽ ഭദ്രമാണ്. അഭിനയത്തിലും റിമി കൈവെച്ചിരുന്നു. റിയാലിറ്റി ഷോകളിലെ സ്ഥിരം സാന്നിധ്യമായ റിമി ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിന്റെ ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡിൽ വന്നത് ശ്രദ്ധനേടുകയാണ്. റിമിയ്ക്കൊപ്പം സഹോദരിയുടെ മക്കളായ കുട്ടാപ്പിയും കുട്ടിമണിയുമുണ്ടായിരുന്നു.

കുട്ടാപ്പി ക്രിസ്മസ് ഗാനം പാടി അമ്പരപ്പിച്ചപ്പോൾ റിമിയുടെ ഒരു മിനി വേർഷനാണ് കുട്ടിമണി എന്നാണ് പ്രേക്ഷകർക്ക് മനസിലാകുന്നത്. സ്റ്റേജിലേക്ക് എത്തുന്നതിന്റെ അങ്കലാപ്പൊ ചമ്മലോ ഇല്ലാതെ പാടാനും നൃത്തം ചെയ്യാനുമൊക്കെ റെഡിയാണ് ഈ കുഞ്ഞുമിടുക്കി. റിമിയെ മമ്മ എന്നാണ് കുട്ടിമണി വിളിക്കുന്നത്. മമ്മയ്ക്കൊപ്പം ഒരു മധുരകിനാവിൻ എന്ന ഗാനമൊക്കെ പാടുന്നുണ്ട് കുട്ടിമണി. ഈ എപ്പിസോഡ് മൂവരും ചേർന്ന് വളരെ രസകരമാക്കിയിരിക്കുകയാണ്.

Read also: കൊച്ചമ്മയുടെ കുഞ്ഞുപാട്ടുകാരൻ; ക്രിസ്‌മസ്‌ ഗാനം പാടി റിമി ടോമിയുടെ കുട്ടാപ്പി- വിഡിയോ

പാട്ടിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന താരമാണ് റിമി ടോമി. പാട്ടിലാണ് തുടക്കമെങ്കിലും റിമി കൈവെക്കാത്ത മേഖലകൾ ഇല്ല. അവതാരക, അഭിനേത്രി, നർത്തകി, തുടങ്ങി ഇപ്പോൾ യുട്യൂബ് ചാനലിലും എത്തിനിൽകുകയാണ്. ഫിറ്റ്നസിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചചെയ്യാറില്ലാത്ത റിമിയുടെ മേക്കോവർ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. 

Story highlights- rimi tomy’s special performance with kuttimani