കൊച്ചമ്മയുടെ കുഞ്ഞുപാട്ടുകാരൻ; ക്രിസ്‌മസ്‌ ഗാനം പാടി റിമി ടോമിയുടെ കുട്ടാപ്പി- വിഡിയോ

December 28, 2023


ആസ്വാദക മനസ്സുകളില്‍ മനോഹരമായ ആലാപനത്തിലൂടെയും അവതരണത്തിലൂടെയും ഇടംനേടിയ ഗായികയാണ് റിമി ടോമി. പാട്ടിനൊപ്പം അഭിനയവും നൃത്തവുമൊക്കെയായി സജീവമായ റിമി കൗണ്ടർ മേളത്തിലും മുൻപന്തിയിലാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ റിമി ടോമിയായിരുന്നു ഇത്തവണ ക്രിസ്മസ് ആഘോഷങ്ങളുമായി സ്റ്റാർ മാജിക് വേദിയിൽ ചിരി നിറച്ചത്. റിമി ടോമി ഒറ്റക്കായിരുന്നില്ല വേദിയിൽ എത്തിയത്. സഹോദരിയുടെ മക്കൾക്കൊപ്പമാണ് റിമി ചിരിവേദി ആഘോഷമാക്കിയത്.

വേദിയിൽ കുട്ടാപ്പി പാടിയ ഗാനം ഹിറ്റയിരിക്കുകയാണ്. ക്രിസ്മസുമായി ബന്ധപ്പെട്ട് റിമി ടോമി കുട്ടാപ്പിയുടെ ഗാനം പുറത്തിറക്കിയിരുന്നു. ഈ ഗാനം സ്റ്റാർ മാജിക് വേദിയിലും ആലപിക്കുകയാണ് ഈ മിടുക്കൻ. ഒപ്പം കുഞ്ഞനിയത്തിയും ചേരുന്നുണ്ട്. റിമി ടോമിയിലൂടെ ശ്രദ്ധേയനാണ് കുട്ടാപ്പി. റിമിയുടെ സഹോദരിയുടെ മകനായ കുട്ടാപ്പിയുടെ വിശേഷങ്ങളെല്ലാം റിമി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്

കുട്ടാപ്പിയെപോലെ റിമിയുടെ സഹോദരന്റെയും നടി മുക്തയുടെയും മകളായ കൺമണിയും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ വളരെ രസകരമായ ഒരു രംഗം അടുത്തിടെ കുട്ടിപ്പടയ്‌ക്കൊപ്പം അവതരിപ്പിച്ചിരുന്നു റിമി ടോമി. കണ്മണിയും കുട്ടാപ്പിയും റിമിയ്ക്കൊപ്പം മത്സരിച്ച് ഈ രംഗത്ത് അഭിനയിച്ചു.

Read also: മാസ്ക് അണിയുമ്പോൾ കണ്ണടയിൽ ഈർപ്പം വരുന്നത് തടയാൻ എളുപ്പമാർഗം

ദിലീപ് നായകനായ മീശ മാധവൻ എന്ന ചിത്രത്തിലെ ‘ചിങ്ങമാസം’ എന്ന ഗാനത്തിലൂടെയാണ് റിമി ടോമി പ്രശസ്തയായത്. ‘കരളേ കരാളിന്റെ കരളേ’, ‘കൽക്കണ്ട മലയേ’ തുടങ്ങിയ ഗാനങ്ങൾ റിമിയുടെ ജനപ്രീതി വർദ്ധിപ്പിച്ചു. ‘തിങ്കൾ മുതൽ വെള്ളി വരെ’, ‘കുഞ്ഞിരാമായണം’ തുടങ്ങിയ സിനിമകളിലും റിമി ടോമി അഭിനയിച്ചിട്ടുണ്ട്. മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയായ ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ അതിഥിയായി സ്ഥിരം എത്താറുണ്ട് റിമി ടോമി.

Story highlights- rimi tomy christmas special star magic episode