‘നമുക്ക് സിനിമയിലോ മറ്റോ ഒന്ന് ട്രൈ ചെയ്താലോ?’- കുട്ടാപ്പിക്ക് ഒപ്പം ചിരിപടർത്തി റിമി ടോമി

May 7, 2022

ആസ്വാദക മനസ്സുകളില്‍ മനോഹരമായ ആലാപനത്തിലൂടെയും അവതരണത്തിലൂടെയും ഇടംനേടിയ ഗായികയാണ് റിമി ടോമി. പാട്ടിനൊപ്പം അഭിനയവും നൃത്തവുമൊക്കെയായി സജീവമായ റിമി കൗണ്ടർ മേളത്തിലും മുൻപന്തിയിലാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ റിമി ടോമി ഇപ്പോഴിതാ, സഹോദരിയുടെ മകനൊപ്പമുള്ള രസകരമായ ചിരിനിമിഷം പങ്കുവെച്ചിരിക്കുകയാണ്.

റിമി ടോമിയിലൂടെ ശ്രദ്ധേയനാണ് കുട്ടാപ്പി. റിമിയുടെ സഹോദരിയുടെ മകനായ കുട്ടാപ്പിയുടെ വിശേഷങ്ങളെല്ലാം റിമി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഹിറ്റ് കോമ്പോ ആയ ദാസനും വിജയനുമായി എത്തിയിരിക്കുകയാണ് റിമിയും കുട്ടാപ്പിയും. ശ്രീനിവാസന്റെ ഡയലോഗുകൾ കുട്ടാപ്പി പറയുമ്പോൾ മോഹൻലാൽ ഡയലോഗുകൾ റിമിയാണ് പറയുന്നത്. രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

കുട്ടാപ്പിയെപോലെ റിമിയുടെ സഹോദരന്റെയും നടി മുക്തയുടെയും മകളായ കൺമണിയും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ വളരെ രസകരമായ ഒരു രംഗം അടുത്തിടെ കുട്ടിപ്പടയ്‌ക്കൊപ്പം അവതരിപ്പിച്ചിരുന്നു റിമി ടോമി. കണ്മണിയും കുട്ടാപ്പിയും റിമിയ്ക്കൊപ്പം മത്സരിച്ച് ഈ രംഗത്ത് അഭിനയിച്ചു.

Read Also: ഈ കാഴ്ച നിങ്ങളോട് പറയുന്നത് ട്രാഫിക് നിയമങ്ങളോടുള്ള ഇന്ത്യൻ ഡ്രൈവർമാരുടെ അവഗണന- ചർച്ചയായി വിഡിയോ

ദിലീപ് നായകനായ മീശ മാധവൻ എന്ന ചിത്രത്തിലെ ‘ചിങ്ങമാസം’ എന്ന ഗാനത്തിലൂടെയാണ് റിമി ടോമി പ്രശസ്തയായത്. ‘കരളേ കരാളിന്റെ കരളേ’, ‘കൽക്കണ്ട മലയേ’ തുടങ്ങിയ ഗാനങ്ങൾ റിമിയുടെ ജനപ്രീതി വർദ്ധിപ്പിച്ചു. ‘തിങ്കൾ മുതൽ വെള്ളി വരെ’, ‘കുഞ്ഞിരാമായണം’ തുടങ്ങിയ സിനിമകളിലും റിമി ടോമി അഭിനയിച്ചിട്ടുണ്ട്. മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയായ ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ അതിഥിയായി സ്ഥിരം എത്താറുണ്ട് റിമി ടോമി.

Story highlights- rimi tomy and kuttappi’s funny video