‘ഇഷ്ടവിനോദത്തിലൂടെ പണം കണ്ടെത്തുന്ന നായ’; രസമുണർത്തുന്ന ഫിന്നിന്റെ കൗതുകങ്ങൾ!

January 12, 2024

വളർത്തുമൃഗങ്ങൾ പലപ്പോഴും വാർത്തകളിൽ  ഇടംപിടിക്കാറുണ്ട്. അവരുടെ കളിചിരിക്കൾക്ക് എന്നും സ്വീകാര്യത ഏറെയാണ്. വളർത്തുമൃഗങ്ങളുടെ വിഡിയോകൾക്ക് മാത്രം പ്രത്യേകം ഫാൻ ഫോളോയിങ്ങ് ഉണ്ടെന്ന് പറഞ്ഞാലും തെറ്റില്ല. കണ്ടു നിൽക്കുന്നവർക്ക് കൗതുകവും അതെ സമയം നമ്മെ ചിന്തിപ്പിക്കുകയും ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. (Dog who earns money from his hobby)

വിഡിയോയിൽ പ്രധാന കഥാപാത്രം ഫിൻ എന്ന വളർത്തുനായയാണ്. വിഡിയോ പങ്കുവെച്ചിരിക്കുന്ന ഫിന്നിന്റെ ഉടമസ്ഥൻ സ്റ്റെഫനാണ് ഫിന്നിന്റെ വിശേഷങ്ങൾ ലോകത്തെ അറിയിക്കുന്നത്. ഫിന്നിന് വിചിത്രമായ ഒരു ഹോബിയുണ്ടെന്നാണ് സ്റ്റെഫൻ പറയുന്നത്. ഓടിനടന്ന് ചുറ്റുമുള്ള ഒഴിഞ്ഞ കുപ്പികളും കാനുകളുമൊക്കെ ഫിൻ ശേഖരിക്കും. എന്തുകൊണ്ടാണ് അവൻ ഇത് ചെയ്യുന്നതെന്ന് സ്റ്റെഫന് അറിയില്ല. പക്ഷെ ഇത് ചെയ്യാൻ ഫിന്നിന് വളരെ ഇഷ്ടമാണ്.

Read also: നീല നിറത്തിൽ തീജ്വാല; അപൂർവ്വ കാഴ്ചയായി അഗ്നിപർവ്വത സ്ഫോടനം!

ഫിൻ ശേഖരിച്ച് വെക്കുന്ന കുപ്പികൾ എന്ത് ചെയ്യണമെന്ന്‌ ആലോചിച്ചപ്പോഴാണ് സ്റ്റെഫന്റെ മനസ്സിൽ ഒരു ആശയം ഉദിക്കുന്നത്. കുപ്പികളെല്ലാം വിൽപ്പനയ്ക്ക് കൊടുത്ത് അതിൽ നിന്നും ലഭിക്കുന്ന തുക ഫിന്നിന് വേണ്ടി തന്നെ ഉപയോഗിക്കാൻ സ്റ്റെഫൻ തീരുമാനിച്ചു. അങ്ങനെ സ്വന്തം കളിപ്പാട്ടവും ഷാംപൂവുമൊക്കെ വാങ്ങാനുള്ള തുക മിടുക്കനായ ഫിൻ തന്നെ കണ്ടെത്തി.

നിരവധി ആളുകളാണ് കൗതുകമുണർത്തുന്ന ഈ വിഡിയോ കണ്ടിരിക്കുന്നത്. ഫിൻ എല്ലാവർക്കും ഒരു മാതൃകയാണെന്നും ജോലി ചെയ്യാൻ മടിയുള്ളവർ അവനെ കണ്ട് പടിക്കട്ടെ എന്നും ചിലർ അഭിപ്രായപ്പെട്ടു.

Story highlights: Dog who earns money from his hobby