‘മുത്തശ്ശിയുടെ കുട്ടി മിടുക്കനാ’; ഹൃദയങ്ങൾ കവർന്ന് വൃദ്ധയുടെയും നായയുടെയും വിഡിയോ!

November 25, 2023

വളർത്തുമൃഗങ്ങൾ ഏറെ ലാളനയും പരിഗണനയും കൊതിക്കുന്നവരാണ്. പ്രത്യേകിച്ചും നായ്ക്കൾ മനുഷ്യനുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന ഒരു ജീവിയാണ്. വളർത്തുമൃഗങ്ങൾക്കൊപ്പമുള്ള ഇത്തരം രംഗങ്ങൾ പലപ്പോഴും ജനശ്രദ്ധ ആകർഷിക്കാറുമുണ്ട്. കൗതുകമുണർത്തുന്ന ഈ കാഴ്ചകൾ മനസ്സിന് സന്തോഷവും ആശ്വാസവും പകരും. ഒരു വൃദ്ധയായ സ്ത്രീയും അവരുടെ നായയും ഒരുമിച്ചുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ ഇപ്പോൾ ഓൺലൈനിൽ വൈറലായിരിക്കുന്നു. (Heart melting video of elderly woman caressing her pet dog)

തന്റെ മടിയിൽ കിടന്നുറങ്ങുന്ന നായയെ സ്ത്രീ പതുക്കെ തലോടുന്നത് വീഡിയോയിൽ കാണാം. വീഡിയോ നിരവധി ആളുകളുടെ ഹൃദയത്തെ സ്പർശിച്ചു. കൂടാതെ ഇത് മനുഷ്യരും മൃഗങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രത്യേക ബന്ധത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടെയാണ്.

ഉടമസ്ഥർ (pet parents) ശകാരിച്ചതിനെ തുടർന്ന് സങ്കടപ്പെട്ടിരുന്ന തന്റെ വളർത്തുനായയെ ആശ്വസിപ്പിക്കുകയാണ് വൃദ്ധ. ‘ആസ്ട്രോ ആൻഡ് നാനി’ (astroandnani) എന്ന പേജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയ്ക്ക് ഒരു മില്യണിൽ കവറിഞ്ഞ വ്യൂസുണ്ട്. ‘എന്റെ കുട്ടി നല്ല കുട്ടിയാണ്’ എന്ന് പറഞ്ഞാണ് വൃദ്ധ നായയെ ലാളിക്കുന്നത്. മുത്തശ്ശിയുടെ സ്നേഹം മടിയിൽ ഇരുന്ന് നന്നായി ആസ്വദിക്കുന്ന നായയെയും വിഡിയോയിൽ കാണാം.

Read also: ഉദ്വോഗത്തിന്റെ എട്ട് മണിക്കൂര്‍; അഴുക്കുചാലില്‍ നിന്ന് പിപ്പ പുതുജീവിതത്തിലേക്ക്..

ഹൃദയസ്പർശിയായ ഈ വിഡിയോ കാഴ്ചക്കാരിൽ നിന്ന് നിരവധി അഭിപ്രായങ്ങൾ നേടിയിട്ടുണ്ട്. ഇത്രയും ഹൃദ്യമായ രംഗത്തോടുള്ള ആരാധന പ്രകടിപ്പിക്കാതിരിക്കാൻ ആർക്കും കഴിയില്ല.

ഒറ്റയ്ക്ക് താമസിക്കുന്നതോ പരിമിതമായ സാമൂഹിക ബന്ധങ്ങളോ ഉള്ള വയോധികർക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരാകാൻ നായ്ക്കൾക്ക് സാധിക്കും. ഇത് ഏകാന്തതയോ ഒറ്റപ്പെടലോ അനുഭവപ്പെടുന്ന ആളുകൾക്ക് പ്രത്യേകിച്ചും സഹായകമാണ്. നായ്ക്കളുമായി ഇടപഴകുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാരണം അവർക്ക് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയ്ക്കാൻ കഴിയും. കൂടാതെ മൂഡ് ബൂസ്റ്റിംഗ് ഇഫക്റ്റുകൾ ഉള്ള എൻഡോർഫിനുകൾ പുറത്തുവിടാനും അവയ്ക്ക് കഴിയും.

Story highlights: Heart melting video of elderly woman caressing her pet dog