പാട്ടുവേദിയിൽ ഒരു രസികൻ പാട്ട് ക്ലാസ്; മേധക്കുട്ടി പാടുന്ന പോലെ തനിക്ക് പോലും പാടാൻ കഴിയില്ലെന്ന് എം.ജി ശ്രീകുമാർ

May 1, 2023
Medha at flowers top singer

പാട്ടുവേദിയുടെ മൂന്നാം സീസണിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൊച്ചു ഗായികയാണ് മേധ മെഹർ. ഉരുളയ്ക്കുപ്പേരി പോലെയാണ് മേധക്കുട്ടി വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത്. കൊച്ചു ഗായികയുടെ പല മറുപടികളും വേദിയെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. ഇപ്പോൾ മേധക്കുട്ടിയുടെ കുസൃതി നിറഞ്ഞ സംസാരമാണ് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്നത്. (Medha meher funny conversation)

‘പ്രിയപ്പെട്ട കുക്കു’ എന്ന ചിത്രത്തിലെ “കിലുകിലുക്കാം ചെപ്പേ കിങ്ങിണി..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് മേധക്കുട്ടി വേദിയിലെത്തിയത്. എസ്.പി വെങ്കടേഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പുതിയങ്കം മുരളിയാണ്. യേശുദാസും സുജാതയും ചേർന്ന് ചിത്രത്തിൽ ആലപിച്ച ഈ പാട്ട് പാടിയതിന് ശേഷമാണ് മേധ വേദിയിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയത്. പാട്ടിലെ ഒരു ഭാഗം പാടേണ്ടതെങ്ങനെയെന്ന് ഗായകനും വിധികർത്താവുമായ എം.ജി ശ്രീകുമാറിന് ക്ലാസ് എടുക്കുകയായിരുന്നു കുഞ്ഞു ഗായിക. അതീവ രസകരമായ നിമിഷങ്ങൾക്കാണ് വേദി സാക്ഷിയായത്.

മറ്റൊരു എപ്പിസോഡിൽ കണ്ണൂര് നിന്നുള്ള കൊച്ചു ഗായിക മേതികയാണ് പാട്ടുവേദിയിൽ ചിരി പടർത്തിയത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.

Read More: സാക്ഷാൽ എ ആർ റഹ്മാനെ പോലും വിസ്മയിപ്പിച്ച പ്രകടനം; കോമഡി ഉത്സവ വേദിയിൽ പ്രിയ സംഗീതജ്ഞന്റെ ശബ്ദത്തിൽ പാടി അതുല്യ കലാകാരൻ- വിഡിയോ

അതേ സമയം അതിമനോഹരമായ ആലാപന മികവുള്ള കുരുന്ന് ഗായകരാണ് മൂന്നാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.

Story Highlights: Medha meher funny conversation at flowers top singer stage