സാക്ഷാൽ എ ആർ റഹ്മാനെ പോലും വിസ്മയിപ്പിച്ച പ്രകടനം; കോമഡി ഉത്സവ വേദിയിൽ പ്രിയ സംഗീതജ്ഞന്റെ ശബ്ദത്തിൽ പാടി അതുല്യ കലാകാരൻ- വിഡിയോ

March 21, 2023

ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം.  ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ചും അതുല്യ കലാകാരന്മാര്‍ കോമഡി ഉത്സവത്തിന്റെ വേദിയിലെത്തിയിട്ടുണ്ട്. പ്രേക്ഷക ലക്ഷങ്ങള്‍ക്ക് ലഭിച്ചതാകട്ടെ ആസ്വാദനത്തിന്റെ വേറിട്ട ഭാവവും. അറിയപ്പെടാതിരുന്ന ഒട്ടനവധി കലാകാരന്മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതിലുകള്‍ തുറക്കുന്നതിനും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം വഴിയൊരുക്കി.

ഇപ്പോഴിതാ, കോമഡി ഉത്സവ വേദിയിലൂടെ ലോകശ്രദ്ധനേടുകയാണ് നിഖിൽ എന്ന അതുല്യ കലാകാരൻ. ഒരു സിനിമാ സംഗീത സംവിധായകനാണ് നിഖിൽ പ്രഭ. സംഗീതജ്ഞൻ എ ആർ റഹ്‌മാന്റെ ശബ്ദത്തിൽ പാട്ടുകൾ പാടിയാണ് നിഖിൽ ശ്രദ്ധനേടിയിട്ടുള്ളത്. പലപ്പോഴും ആരും ഇത് വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല. കാരണം അത്രയധികം സാമ്യം എ ആർ റഹ്മാന്റെ ശബ്ദവുമായി നിഖിലിനുണ്ട്. ഡബ്ബ് ചെയ്യുന്നതാണ് എന്നുപോലും വിമർശനങ്ങൾ അദ്ദേഹം നേരിട്ടിരുന്നു.

Read Also: അറുപതു വർഷമായി ആളിക്കത്തുന്ന തീയും, പൊട്ടിപ്പൊളിഞ്ഞ പാതകളും; പെൻസിൽവാനിയയിലെ ‘പ്രേത നഗര’ത്തിന് സംഭവിച്ചത്

ഇപ്പോഴിതാ, കോമഡി ഉത്സവ വേദിയിലൂടെ അതുല്യമായ ഈ കഴിവ് സാക്ഷാൽ എ ആർ റഹ്‌മാനിലേക്ക് എത്തിയിരിക്കുകയാണ്. എ ആർ റഹ്‌മാൻ ഹാപ്പി സ്മൈലികളോടെ ട്വിറ്ററിൽ ഈ എപ്പിസോഡിന്റെ ഒരു ഭാഗം പങ്കുവെച്ചിട്ടുണ്ട്. അങ്ങനെ കോമഡി ഉത്സവ വേദിയിലൂടെ അംഗീകരിക്കപ്പെട്ട ഒട്ടനേകം കലാകാരന്മാരിലേക്ക് നിഖിലിന്റെ പേരും ചേരുകയാണ്.

Story highlights- nikhil imitates a r rahman’s vocals