ഈ കാഴ്ച നിങ്ങളോട് പറയുന്നത് ട്രാഫിക് നിയമങ്ങളോടുള്ള ഇന്ത്യൻ ഡ്രൈവർമാരുടെ അവഗണന- ചർച്ചയായി വിഡിയോ

April 30, 2022

റോഡിലൂടെയുള്ള ഗതാഗതം സുഗമമാക്കാനും അപകടരഹിതമാക്കാനുമായി ആവിഷ്കരിച്ചിട്ടുള്ളതാണ് ട്രാഫിക് നിയമങ്ങൾ. വാഹനങ്ങൾ ഓടിക്കുന്നവരും നിരത്തിലൂടെ നടക്കുന്നവരുമെല്ലാം ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ ഇന്ത്യൻ നിരത്തുകളിൽ ഏറ്റവുമധികം ആളുകൾ അവഗണിക്കുന്നതും ഇതേ നിയമങ്ങളാണ്.

എത്രമാത്രം ഉദാസീനതയോടാണ് ഇന്ത്യൻ ഡ്രൈവർമാർ നിരത്തിൽ പെരുമാറുന്നത് എന്ന് കാണിക്കുന്ന ഒരു സിസിടിവി ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കൃത്യമായി തന്നെ വാഹനങ്ങൾ നിർത്തേണ്ട ചുവന്ന ലൈറ്റ് സിഗ്നൽ ഉണ്ടായിരുന്നിട്ടും ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ച് വാഹനങ്ങൾ നീങ്ങി കുടുങ്ങിപോകുന്നത് വിഡിയോയിൽ കാണാം.

ഒരു വിശാലമായ പ്രധാന ജംഗ്‌ഷനിലാണ് സംഭവം. ടൈംലാപ്‌സിലുള്ള 38 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ഡ്രൈവർമാർ ട്രാഫിക് സിഗ്നൽ ഏറെക്കുറെ അവഗണിക്കുന്നതായി കാണാം. അടിസ്ഥാന നിയമങ്ങളോടുള്ള പ്രകടമായ അവഗണന ഇവിടെ കാണാൻ സാധിക്കും. ഫിഗൻ എന്ന ട്വിറ്റർ ഉപയോക്താവാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read Also; ഇരുപത്തിനാലു മണിക്കൂറും തന്റെ വിഡിയോ പകർത്തുന്നു; മാതാപിതാക്കളെ വഴക്ക് പറഞ്ഞ് കുട്ടി -രസകരമായ വിഡിയോ

ഈ സിസിടിവി ദൃശ്യത്തിന് 2.4 ലക്ഷത്തിലധികം കാഴ്‌ചകൾ ഇതിനോടകം ലഭിച്ചുകഴിഞ്ഞു. ലോകത്ത് റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരിക്കുന്നത് ഇന്ത്യയിലാണ്. ഓരോ വർഷവും ഏകദേശം 4,50,000 അപകടങ്ങൾ ആണ് സംഭവിക്കാറുള്ളത്. അതിൽ 1,50,000 പേർക്ക് ജീവൻ നഷ്ടപ്പെടുന്നു.

Story highlights- Complete disregard of Indian drivers for traffic rules