ഇരുപത്തിനാലു മണിക്കൂറും തന്റെ വിഡിയോ പകർത്തുന്നു; മാതാപിതാക്കളെ വഴക്ക് പറഞ്ഞ് കുട്ടി -രസകരമായ വിഡിയോ

April 30, 2022

എല്ലാവരും ഇപ്പോൾ ഡിജിറ്റൽ ലോകത്ത് സജീവമായി കഴിഞ്ഞു. എന്തുകാഴ്ചകളും നമുക്ക് ഓൺലൈനിൽ ലഭ്യമാണ്. യൂട്യൂബ് ചാനലുകൾ ഇല്ലാത്തവർ തന്നെ വിരളം. മാത്രമല്ല, ഇൻസ്റ്റാഗ്രാം താരങ്ങളായി മാറിക്കഴിഞ്ഞു പലരും ലോക്ക്ഡൗൺ സമയത്ത്. കുട്ടികളിലൂടെയാണ് യുട്യൂബ് ചാനൽ ഒട്ടുമിക്ക ആളുകളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെടുന്നത് എന്നാൽ അത്ര സുഖകരമായ കാര്യമല്ല. കുട്ടികളുടെ ജീവിതചര്യ തന്നെ ഇങ്ങനെയുള്ള ക്യാമറ കാഴ്ചകളിലൂടെയായി മാറുന്നു.

ഇപ്പോഴിതാ, ഇങ്ങനെ എപ്പോഴും റെക്കോർഡ് ചെയ്യപ്പെടുന്നതിനെതിരെ രസകരമായി പ്രതികരിച്ചിരിക്കുകയാണ് ഒരു കൊച്ചു കുട്ടി. കാറിലിരുന്ന് ജ്യൂസ് കുടിക്കുന്ന കുട്ടിയുടെ വിഡിയോ പകർത്തിക്കൊണ്ട് പിതാവ് സംസാരിക്കുകയാണ്. ‘ഹായ് മോലിക്..’ എന്ന് പിതാവ് വിളിക്കുമ്പോൾ തന്നെ രസകരമായി സംസാരിച്ചുതുടങ്ങുകയാണ് കുട്ടി.

Read Also: ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്

‘നിങ്ങൾക്കെന്താണ് പ്രശ്നം എന്നും ഞാൻ എന്തെങ്കിലും കഴിക്കുന്നു, കുടിക്കുന്നു.അപ്പോഴേക്കും ക്യാമറയുമായി എത്തും. എല്ലാത്തിലും ഞാനുണ്ട്’- എന്നുമൊക്കെയാണ് കുട്ടി പറയുന്നത്. ‘എനിക്ക് മാത്രം സംഭവിക്കുന്ന കാര്യമല്ല ഇതെന്നും എല്ലാ കുട്ടികളുടെയും മാതാപിതാക്കളും അവർ ഒരു ഇൻഫ്ളുവന്സർ ആകാൻ ആഗ്രഹിക്കുന്നു. എന്റെ ജീവിതകാലം മുഴുവൻ ഈ ക്യാമറയിൽ പകർത്തുന്നു. ദിവസം മുഴുവൻ, വിഡിയോ, വിഡിയോ, വിഡിയോ!”- കുട്ടി പറയുന്നു.

പിന്നെ വിഡിയോ റെക്കോർഡ് ചെയ്യുന്നത് അവസാനിപ്പിക്കാനും കുട്ടി പറയുന്നത് വിഡിയോയിൽ കാണാം. എന്തായാലും സമൂഹമാധ്യമങ്ങളിൽ വിഡിയോ വളരെയധികം ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. മോലിക് ജെയിൻ മുൻപ് തന്നെ സമൂഹമാധ്യമങ്ങളിൽ താരമാണ്.

Story highlights-