ഗായിക നിത്യ മാമ്മനെ മാജിക്കിലൂടെ പെട്ടിയിലാക്കി എം.ജി ശ്രീകുമാർ; സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി വീഡിയോ!!

October 12, 2023

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. നാല് സീസണുകളായി ലഭിക്കുന്ന ഈ ജന പിന്തുണ തന്നെയാണ് ഈ പ്രോഗ്രാമിന്റെ വിജയവും. ഒരു പറ്റം കുട്ടി കലാകാരന്മാരിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുമ്പോൾ കുടുംബസദസുകളെ പൊട്ടിചിരിപ്പിക്കുവാനും ആസ്വദിപ്പിക്കുവാനും വേണ്ടുന്നതൊക്കെ ഇതിലുണ്ട്. (Magic of MG Sreekumar on Flowers Top Singer stage Nithya Mammen)

ഫ്ലവേഴ്സ് ടോപ്പ് സിം​ഗറിന്റെ നാലാം സീസണിൽ ​ഗായിക നിത്യ മാമ്മനും ടോപ് സിംഗർ കുടുംബത്തിന്റെ ഭാഗമാകുകയാണ്. രസകരമായ മുഹൂർത്തങ്ങളും കുഞ്ഞു പാട്ടുകാരുടെ വിശേഷങ്ങളുമായി യാത്ര തുടരുകയാണ്. വേദിയിലെ നിന്നുള്ള ഒരു രസകരമായ നിമിഷമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. നിത്യ മാമ്മനെ മാജിക്കിലൂടെ പെട്ടിയിലാക്കി പ്രേക്ഷകരെ അതിശയിപ്പിച്ച് എം.ജി ശ്രീകുമാർ. ഏതാനും മിനിട്ടുകൾക്ക് ശേഷം എം.ജി തന്നെ നിത്യ മാമ്മനെ തിരികെ അവരുടെ സീറ്റിലെത്തിക്കുകയും ചെയ്തു.

എംജിക്ക് മാജിക്ക് പഠിപ്പിച്ച് കൊടുത്തത് അമേരിക്കൻ മജീഷ്യൻ ഡേവിഡ് കോപ്പർഫീൽഡ് ആണെന്ന തരത്തിലുള്ള ട്രോളും പ്രേക്ഷകരെ ചിരിപ്പിച്ചു. നിത്യ മാമ്മനെ മാജിക്കിലൂടെ പെട്ടിയിലാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിം​ഗ് ആവുകയാണ്.

Story highlights – Magic of MG Sreekumar on Flowers Top Singer stage Nithya Mammen