‘ഉറി; ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു

ജമ്മൂ കാശ്മീരിലെ ഉറിയില്‍ നടന്ന ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് ‘ഉറി; ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്. തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ഈ ചിത്രം നേടിയത്. ഉറി; ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. കാര്‍ഗില്‍ വിജയദിവസമായ ജൂലൈ 26 നായിരിക്കും ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുക. മഹാരാഷ്ട്രയിലെ അഞ്ഞൂറോളം തീയറ്ററുകളില്‍ ഉറി; ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് വീണ്ടും പ്രദര്‍ശിപ്പിക്കും.

ആദിത്യ ധര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നതും ആദിത്യ തന്നെയാണ്. വിക്കി കൗശലാണ് ഉറിയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 342 കോടി രൂപ ചിത്രം നേടിയിരുന്നു. അതേസമയം കാര്‍ഗില്‍ വിജയ ദിവസത്തിന്റെ ആഘോഷത്തില്‍ ഭാഗമാകാന്‍ സാധിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ആദിത്യ ധര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഉറി വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ മുഖ്യമന്ത്രി എടുത്ത തീരുമാനത്തിലും സന്തോഷമുണ്ടെന്ന് സംവിധായകന്‍ വ്യക്തമാക്കി. നമ്മുടെ രാജ്യത്തിനു വേണ്ടിയുള്ള സേവനത്തില്‍ കൈകോര്‍ക്കാന്‍ പ്രചോദനം നല്‍കുന്നതാണ് ഉറി; ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാമി ഗൗതം, കൃതി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 2019 ജനുവരി 11 നാണ് ഉറി തീയറ്ററുകളിലെത്തിയത്.

Read more:‘പരിഭവം നമുക്കിനി പറഞ്ഞുതീര്‍ക്കാം…’; യേശുദാസിന്‍റെ ആലാപനത്തില്‍ മനോഹരമായൊരു പ്രണയഗാനം

2016 സെപ്റ്റംബര്‍ 18 നായിരുന്നു ഉറി ഭീകരാക്രമണം. ഇന്ത്യയുടെ 17 ജവന്മാര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചു. ഇതേത്തുടര്‍ന്ന് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ 45 ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതോടെ ലോകത്തുതന്നെ അറിയപ്പെടുന്ന സൈന്യമായി ഇന്ത്യന്‍ ജവാന്മാര്‍. കാശ്മീരിലെ ഉറിയിലുണ്ടായ മിന്നലാക്രമണത്തിന്റെ നേര്‍ചിത്രം തന്നെയാണ് ‘ഉറി’ എന്ന ചിത്രത്തിന്റെ പ്രമേയവും. സമ്പൂര്‍ണ്ണ വിജയം കണ്ട ഇന്ത്യയുടെ ദൗത്യം ചിത്രത്തിലുടനീളം പ്രതിഫലിക്കുന്നുണ്ട്.