ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം മമ്മൂട്ടിക്ക്

വൈക്കം മുഹമ്മദ് ബഷീർ പുരസ്‍കാരം സ്വന്തമാക്കി നടൻ മമ്മൂട്ടി. ഇരുപത്തിയഞ്ചാമത് വൈക്കം  മുഹമ്മദ് ബഷീർ പുരസ്കാരമാണിത്. ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഗ്രാമഫോൺ ശിൽപവും 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. എം ടി വാസുദേവൻ നായർ  പുരസ‌്കാരം നൽകും.

ഖത്തറിലെ ‘പ്രവാസി ദോഹ’യും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും എഴുത്തുകാരൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് ഈ പുരസ്‌കാരം. ഇതോടൊപ്പം പുരസ്‌കാര ജേതാവിന്റെ നാട്ടില്‍ പഠനത്തില്‍ മികവ് കാണിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് 15,000 രൂപയുടെ പ്രൊഫ.എം.എന്‍ വിജയന്‍ സ്‌കോളര്‍ഷിപ്പും നല്‍കുമെന്ന് പ്രവാസി ട്രസ്റ്റ് കൊച്ചി മേധാവി ബാബു മേത്തര്‍ അറിയിച്ചിട്ടുണ്ട്.