‘അണ്ണാ നീങ്ക എന്‍ ഉയിര്‍’ എന്ന് ആരാധകന്‍, ‘ഉന്‍ ഉയിര്‍ ഉന്‍ പിന്നാടി ഇറുക്ക്’; കിടിലന്‍ മറുപടിയുമായി വിക്രം

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും താരങ്ങളുടെ ആരാധകരോടുള്ള ഇടപെടലകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ആരാധകരോട് വളരെ സ്‌നേഹപൂര്‍വ്വം പെരുമാറുന്ന താരമാണ് വിക്രം. തമിഴകത്തിനു പുറമെ മലയാളക്കരയിലുമുണ്ട് താരത്തിന് ഏറെ ആരാധകര്‍. വിക്രത്തെ നേരിട്ട് കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് ഒരു ആരാധകന്‍. താരത്തെക്കുറിച്ച് ആരാധകന്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ കൈയടി നേടുന്നുണ്ട്.

Read more:അത്രമേല്‍ മനോഹരം വയലിനില്‍ തീര്‍ത്ത ഈ ‘കാതലേ കാതലേ…’; വീഡിയോ

കുറിപ്പ്:

ഒത്തിരി സന്തോഷം തോന്നിയ നിമിഷം. പിഎസ പരീക്ഷ കഴിഞ്ഞു വരുമ്പോള്‍ തിരുവനന്തപുരം ട്രാഫിക്കില്‍ വച്ചു നുമ്മ അന്യന്‍, റോമിയോ ബിഎംഡബ്ല്യുവും കാറില്‍. നുമ്മ നമ്മളെ ജഗുര്‍ പറപ്പിച്ചു അടുത്ത് പിടിച്ചു. ഉള്ളില്‍ മരണ മാസ്സ് ലുക്കില്‍ നുമ്മ ചുള്ളന്‍. ഗ്ലാസ് മെല്ലെ തട്ടി, പതിയെ ഗ്ലാസ് ഓപ്പണ്‍ ചെയ്തു.

ഉടനെ എന്ത് പറയണം എന്നറിയാതെനിന്നു. ‘അണ്ണാ നീങ്ക ഉയിര്‍ ലവ് യൂ’ എന്നു പറഞ്ഞു ഒരു ഫ്‌ലയിങ് കിസ് അടിച്ചു. പെട്ടെന്ന് പുള്ളിയുടെ മാസ്സ് ഡയലോഗ്. ‘താങ്ക്‌സ് തമ്പി …ഉന്‍ ഉയിര്‍ ഉന്‍ പിന്നാടി ഇറുക്കെ.. അവളെ പക്കത്തിലെ വച്ചു എനക്ക് ഫ്‌ലൈയിങ് കിസ് കൊടുക്കേറെ….Me to luv u bro’…സെല്‍ഫി ഞാന്‍ എടുക്കാന്‍ ശ്രമിച്ചു.. പുള്ളി ഫോണ്‍ മേടിച്ചു, പുള്ളി എടുത്തു തന്നു ……..Thanx vikaram sir really simple man ennu parayan pattila അതുക്കും മേലെ.

അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് വിക്രം കേന്ദ്ര കഥാപാത്രമായെത്തുന്ന കദരം കൊണ്ടേന്‍ എന്ന ചിത്രം. രാജേഷ് എം സെല്‍വയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്.