ഇടിമിന്നലില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ക്യാമറയില്‍ പതിഞ്ഞത് അമ്പരപ്പിക്കുന്ന ദൃശ്യം: വീഡിയോ

‘മരണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്’… എന്ന് ചിലരെങ്കിലും പറയുന്നത് കേട്ടിട്ടില്ലേ…, പലപ്പോഴും ഇത്തരത്തില്‍ അത്ഭുതകരമായി മരണത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട് ചിലര്‍. ഇത്തരമൊരു രക്ഷപ്പെടലിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇടിമിന്നലില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ഒരു വീഡിയോയാണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്.

സൗത്ത് കരോലിനയിലുള്ള റോമുലസ് മക്‌നെയില്‍ ആണ് ഇടിമിന്നലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയും ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. മഴയും ഇടിമിന്നലുമുള്ളപ്പോള്‍ തുറസായ സ്ഥലത്തുകൂടി കുടയുംപിടിച്ച് നടക്കുകയായിരുന്നു മക്‌നെയില്‍. ഈ സമയത്താണ് അദ്ദേഹത്തിന് തൊട്ടരികിലായി ഇടിമിന്നലേറ്റത്. എന്നാല്‍ കാര്യമായ പരിക്കുകളൊന്നും ഏല്‍ക്കാതെ അയാള്‍ രക്ഷപ്പെട്ടു. പിന്നീട് മക്‌നെയില്‍ തന്നെ ഇടിമിന്നലേല്‍ക്കുന്ന വീഡിയോയും ചിത്രവും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.

Read more:ഒടുവില്‍ ഉണ്ണി മുകുന്ദന്‍ കണ്ടെത്തി; ആ കുഞ്ഞു ഉണ്ണി മുകുന്ദനെ

ഇടിമിന്നലുള്ളപ്പോള്‍ തുറസ്സായ സ്ഥലത്ത് നില്‍ക്കുന്നതും നടക്കുന്നതുമെല്ലാം അപകടകരമാണെന്ന് പലര്‍ക്കും അറിയാമെങ്കിലും, പലരും ഇക്കാര്യത്തെ നിസ്സാരമായാണ് കാണാറ്. എന്നാല്‍ ഇടിമിന്നലുള്ളപ്പോള്‍ തുറസ്സായ സ്ഥലത്തുകൂടി നടക്കുന്നത് ജീവനു തന്നെ ഭീഷണിയാകുമെന്ന് ബോധ്യപ്പെടുത്തുകയാണ് ഈ വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *