വാഹനം തിരിക്കുമ്പോള്‍ ശ്രദ്ധിക്കുക; ഇല്ലെങ്കില്‍ അപകടം ക്ഷണിച്ച് വരുത്തും: പാഠമാകട്ടെ ഈ വീഡിയോ

അശ്രദ്ധയാണ് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. വാഹനം ഓടിക്കുന്നവര്‍ ഓരോ കാര്യത്തിലും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. അത് വീട്ടിലാണെങ്കിലും റോഡുകളിലാണെങ്കിലും. വാഹനം തിരിക്കുമ്പോഴും റിവേഴ്‌സ് എടുക്കുമ്പോഴുമെല്ലാം പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇത്തരം സമയങ്ങളിലെ ചെറിയ ഒരു അശ്രദ്ധ പോലും ഗുരുതരമായ അപകടങ്ങളിലേക്ക് വഴിതെളിച്ചേക്കാം.

ചെറിയ കുട്ടികളുള്ള വീടാണെങ്കില്‍ വാഹനവുമായി കയറിച്ചെല്ലുമ്പോഴും വാഹനം തിരിക്കുമ്പോഴുമെല്ലാം ജാഗ്രത പുലര്‍ത്തണം. ഒരു പക്ഷെ ചെറിയ കുട്ടികള്‍ വളരെ പെട്ടെന്നായിരിക്കും വാഹനങ്ങളുടെ മുന്നിലേക്ക് ഓടി എത്തുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരട്ടി ശ്രദ്ധ ആവശ്യമാണ്. കുട്ടികള്‍ ഉള്ള വീട്ടില്‍ അശ്രദ്ധ മൂലം ഉണ്ടാകാനിടയുള്ള ഒരു അപകടം വ്യക്തമാക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

Read more:വീണ്ടും ബാറ്റെടുത്ത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഒപ്പം വെള്ളിത്തിരയിലെ താരങ്ങളും: വീഡിയോ

കേരളാ പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ അടക്കം ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. വാഹനം തിരിക്കുമ്പോഴും റിവേഴ്‌സ് എടുക്കുമ്പോഴും ശ്രദ്ധിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ അപകട വീഡിയോ.