ക്രിക്കറ്റ് ഗ്രൗണ്ടിൽ അത്ഭുതം വിരിയിച്ച് ജോ ഡെന്‍ലി; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചെന്ന് ആരാധകർ, വീഡിയോ

ക്രിക്കറ്റ് താരങ്ങളെയും അവരുടെ സ്കോറുകളെയും പോലെത്തന്നെ ക്രിക്കറ്റിലെ കൗതുക കാഴ്ചകൾക്കും അത്ഭുത പ്രകടങ്ങൾക്കുമെല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ക്രിക്കറ്റ് ചരിത്രത്തിലെതന്നെ അത്ഭുതമായി മാറുകയാണ് ഇംഗ്ലീഷ് താരം ജോ ഡെന്‍ലിയുടെ ഒരു തകർപ്പൻ ക്യാച്ച്.

ഓസീസിന്റെ രണ്ടാം ഇന്നിംഗ്സിലാണ് ജോ ഡെൻലിയുടെ അത്ഭുതക്യാച്ച് വിരിഞ്ഞത്. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റ്. ക്യാച്ചെടുക്കാന്‍ ഇടത്തോട്ട്  ചാടിയ ഡെന്‍ലി ഒറ്റകൈയില്‍ അതിമനോഹരമായി പന്ത് പിടിച്ചു.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് എന്നാണ് ആരാധകർ ജോയുടെ ഈ ക്യാച്ചിനെ വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ക്യാച്ചിന്റെ വീഡിയോ കാണാം.