പ്രധാന ഡാമുകളിലെ ജലനിരപ്പ് അറിയാം; കണക്കുകൾ പുറത്തുവിട്ട് കെ എസ് സി ബി

കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം. ഇതോടെ പ്രധാന ഡാമുകളിലെ ജലത്തിന്റെ അളവ് പുറത്തുവിട്ടിരിക്കുകയാണ് കെ എസ് സി ബി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാർത്തകള പുറത്തുവന്നിരുന്നു. ഇതിനെതിരെയും കെ എസ് സി ബി മുന്നോട്ട് വന്നിരുന്നു.

ഇടുക്കി ഡാമിൽ സംഭരണ ശേഷിയുടെ 37 ശതമാനം വെള്ളം

പമ്പയിൽ 51 ശതമാനം വെള്ളം

ഷോളയാറിൽ 47 ശതമാനം വെള്ളം

ഇടമലയാറിൽ 44 ശതമാനം വെള്ളം

കുണ്ടളയിൽ 39 ശതമാനം വെള്ളം

മാട്ടുപ്പെട്ടി ഡാമിൽ 27 ശതമാനം വെള്ളം എന്നിങ്ങനെയാണ് കെ എസ് സി ബി പുറത്തുവിട്ട കണക്കുകൾ