രക്ഷാപ്രവർത്തനത്തിൽ പൊതുജനങ്ങൾക്കും പങ്കുചേരാം

August 9, 2019

കേരളത്തിൽ കനത്ത മഴ തുടരുമ്പോൾ, മറ്റൊരു മഹാ ദുരന്തത്തിന് കൂടി കേരളക്കര സാക്ഷ്യം വഹിക്കേണ്ടിവരുമോയെന്നുള്ള ആശങ്കയിലാണ് കേരളജനത. എന്നാൽ നാളെ മുതൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എന്നാൽ ദുരിതക്കയത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി പൊതുജനങ്ങൾക്കും പങ്കുചേരാം. ഇതിനായി  keralarescue.in എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വെബ്‌സൈറ്റ് തുറന്നിരിക്കുന്നത്.

https://keralarescue.in/

വെബ്‌സൈറ്റിൽ ലഭ്യമാകുന്ന സഹായങ്ങൾ 

  1. സഹായം അഭ്യർഥിക്കാൻ
  2. കാണാതായ വ്യക്തികളെ തിരയുന്നതിന്, കാണാതായവരുടെ റിപ്പോർട്ടുകൾ നൽകുന്നതിന്
  3. ദുരിതാശ്വാസ ക്യാമ്പുകൾ
  4. സംഭാവന നൽകാൻ
  5. ജില്ലകളിലെ ആവശ്യങ്ങൾ അറിയിക്കുന്നതിന്
  6. വോളണ്ടീയർ ആകുന്നതിന്
  7. സഹായം ആവശ്യമായ സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും
  8. റെസ്ക്യൂ ടീമുമായി ബന്ധപ്പെടുന്നതിന്
  9. അറിയിപ്പുകൾ നൽകുന്നതിന്

വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായി തുടരുകയാണ്. അതേസമയം കേന്ദ്ര ജല കമ്മീഷൻ പന്ത്രണ്ട് ജില്ലകളിൽ പ്രളയബാധിത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ്. കൂടാതെ കർണാടകയിലെ ദക്ഷിണ കന്നടയിലും ഉഡുപ്പിയിലും പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.