സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്നു; പന്ത്രണ്ട് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ അതിശക്തമായി തന്നെ തുടരുന്നു. മഴക്കെടുതിയിൽ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. അതേസമയം കേന്ദ്ര ജല കമ്മീഷൻ പന്ത്രണ്ട് ജില്ലകളിൽ പ്രളയബാധിത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ്. കൂടാതെ കർണാടകയിലെ ദക്ഷിണ കന്നടയിലും ഉഡുപ്പിയിലും പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായി തുടരുകയാണ്

സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുകയാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. ഏത് സാഹചര്യം നേരിടാനും സംസ്ഥാനവും സൈന്യവിഭാഗവും റെഡിയായിത്തന്നെയുണ്ട്. നിരവധിയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 13000 പേർ ക്യാമ്പുകളിലുണ്ട്.