മലയാളി മങ്കയായി ഓണപ്പാട്ടും പാടി കുഞ്ഞുശിവാനി; വര്‍ഷങ്ങള്‍ പഴക്കമുള്ള ക്യൂട്ട് വീഡിയോയ്ക്ക് കൈയടിച്ച് സോഷ്യല്‍മീഡിയ

ശിവാനിയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ എന്ന ജനപ്രീയ പരമ്പരയിലെ കഥാപാത്രങ്ങളിലൊന്ന്. ബാലുവിന്റെയും നീലുവിന്റെയും നാലാമത്തെ മകള്‍. തനിമയാര്‍ന്ന അഭിനയംകൊണ്ടും സംസാരംകൊണ്ടുമെല്ലാം കുട്ടിത്താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നു. ശിവാനിയുടെ കുട്ടിക്കാലത്തെ ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നത്. മലയാളി മങ്കയുടെ വേഷമണിഞ്ഞ് ഓണപ്പാട്ടു പാടുകയാണ് താരം. മനോഹരമാണ് ശിവാനിയുടെ ആലാപനം. നാല് വര്‍ഷത്തെ പഴക്കമുണ്ട് ഈ വീഡിയോയ്ക്ക്. എന്തായാലും പ്രേക്ഷകര്‍ നിറഞ്ഞു കൈയടിക്കുകയാണ് ശിവാനിക്കുട്ടിയുടെ ഈ മനോഹരമായ ഓണപ്പാട്ടിന്.

ഉപ്പും മുളകും എന്ന സീരിയലിലെ നിറ സാന്നിധ്യമാണ് ശിവാനി. മിനിസ്‌ക്രീനിലെ ശിവാനിയുടെ യഥാര്‍ത്ഥ പേരും ശിവാനി എന്നു തന്നെ. അടുത്ത കാലം വരെ ശിവാനിയായിരുന്നു ഉപ്പും മുളകും സീരിയയിലെ ഇളയകുട്ടി. എന്നാല്‍ ബാലുവിന്റെയും നീലുവിന്റെയും അഞ്ചാമത്തെ കുട്ടിയായി പാറുക്കുട്ടി വന്നതോടെ ശിവാനി ചേച്ചിക്കുട്ടിയായി. നാല് വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ക്കെ മിനിസ്‌ക്രീനില്‍ ശ്രദ്ധേയയാണ് ശിവാനി. തന്മയത്തത്തോടെയുള്ള ശിവാനിയുടെ അഭിനയത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read more:കുഴിയില്‍ വീണ ചെരുപ്പ് കുട്ടിക്ക് എടുത്ത് നല്‍കി ഒരു താറാവ്; കൈയടിച്ച് സോഷ്യല്‍ മീഡിയ

2015 ഡിസംബര്‍ 14 മുതലാണ് ഉപ്പും മുളകും എന്ന സീരിയല്‍ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരല്പം നര്‍മ്മംകൂടി ഉള്‍പ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ പരിപാടിയില്‍.