‘ഇത് കാണുമ്പോള്‍ പിള്ളോര്‍ക്കൊരു സന്തോഷം ആകൂലെ’; മാതൃകയായ് കൊച്ചുമിടുക്കി: സ്‌നേഹവീഡിയോ

August 14, 2019

“വെള്ളപ്പൊക്കം വന്നപ്പോഴേ പിള്ളേരുടെ പാവകളൊക്കെ ചീത്തയായി പോയിരിക്കും, പിന്നെ ഒഴുകി പോയിരിക്കും. ഇത് കാണുമ്പോള്‍ പിള്ളേര്‍ക്ക് ഒരു സന്തോഷം ആകൂലേ…!” തനിക്ക് പ്രിയപ്പെട്ട പാവകളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് സിയക്കുട്ടി ഇങ്ങനെ പറഞ്ഞു. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് അതീജിവനത്തിന്റെ പ്രതീക്ഷ പകരുന്ന നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും നമുക്ക് മുന്നിലെത്തുന്നത്. തോരാമഴയില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ നല്‍കി നിരവധിയാളുകളാണ് ഓരോ ദിവസവും മാതൃകയാവുന്നത്. നന്മകഥകള്‍ക്ക് ഉദാഹരണമാവുകയാണ് പറവൂര്‍ സ്വദേശിയായ സിയക്കുട്ടിയും.

Read more:അന്ന് റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് പാടി; ഇന്നിതാ അവസരങ്ങള്‍ അനവധി; അതിശയിപ്പിക്കും ഈ മേക്ക്ഓവര്‍

ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് കൊണ്ടുപോകാനുള്ള സാധനങ്ങള്‍ക്കൊപ്പം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുഞ്ഞു മനിലയെയും പൂപ്പിയെയും സിയ എടുത്തുവച്ചു. ക്യാമ്പിലെ കുട്ടികള്‍ക്ക് ഇതുകാണുമ്പോള്‍ സാന്തോഷമാകും എന്നാണ് സിയയുടെ വാക്കുകള്‍. സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് ഈ കൊച്ചുമിടുക്കി.