‘അതൊരു കാലം’; ഇന്ദ്രജിത്തിനൊപ്പമുള്ള പഴയകാല ഓർമ്മകൾ പങ്കുവച്ച് സുഹൃത്ത്

അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനാണ് ഇന്ദ്രജിത്ത്. 1986 ല്‍ പുറത്തിറങ്ങിയ ‘പടയണി’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള ഇന്ദ്രജിത്ത് സുകുമാരന്റെ അരങ്ങേറ്റം. പിന്നീട് ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍’ എന്ന സിനിമയിലൂടെ ഇന്ദ്രജിത്ത് വീണ്ടും വെള്ളിത്തിരയിലെത്തി. 2002 ല്‍ ലാല്‍ ജോസ് സംവിധാനം നിര്‍വ്വഹിച്ച ‘മീശമാധവന്‍’ എന്ന ചിത്രത്തിലെ ഈപ്പന്‍ പാപ്പച്ചി എന്ന ഇന്ദ്രജിത്ത് കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായി താരം. മലയാളത്തിനു പുറമെ സന്തോഷ് ശിവന്‍ സംവിധാനം നിര്‍വ്വഹിച്ച ‘റോഡ് ടു ദ് ടോപ്പ്’ എന്ന ഹോളിവുഡ് ചിത്രത്തിലും ഇന്ദ്രജിത്ത് മുഖം കാണിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അമ്പതില്‍ അധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ കുട്ടിക്കാലത്തെ ഇന്ദ്രജിത്തിന്റെ ചില വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ്  ഇന്ദ്രജിത്തിന്റെ സഹപാഠിയായിരുന്ന ഗണേഷ് മോഹനൻ. കുട്ടിക്കാലത്തെ ചിത്രത്തിനൊപ്പമാണ് താരം ഇന്ദ്രജിത്തിന്റെ അഭിനയമോഹത്തെക്കുറിച്ചും പങ്കുവച്ചിരിക്കുന്നത്.

ഗണേഷ് മോഹനന്റെ കുറിപ്പ് വായിക്കാം… 

” നടനിലേക്കുള്ള ദൂരം – MY KARMA MOMENT “…ഒരിക്കൽ നടനാകാൻ ആഗ്രഹിച്ചു, ഉറപ്പായും നടനെ ആകൂ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്ന ചങ്ങാതിയുമായി ചേർന്ന് ചില്ലറ നമ്പറുകൾ ഒക്കെ ഇട്ട് നടന്നു….അതൊരു കാലം.. !!

ഇന്നലെ ഓണമൊക്കെയുണ്ട് വീട്ടിലെ പഴയ സാധനങ്ങൾ ഒതുക്കി വെക്കുമ്പോൾ ഈ പൊട്ടോ കിട്ടി. പഴയ ഒരു മിമിക്രിയുടെ പോട്ടോ.
കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം…

കൂടെയുള്ള പുള്ളിക്കാരൻ ഇന്ന് ഊതിക്കാച്ചിയ നടനായി മാറീരിക്കുന്നു,

ഈയുള്ളവൻ നിന്നടത്തു തന്നെ നിന്ന് വിവിധ ജീവിതവേഷങ്ങൾ കെട്ടിയാടുന്നു…

“നോം അഭ്രപാളികളിൽ നടനായില്ലന്നു മാത്രമല്ല, ഇനി ഒരിക്കലും അത് ആകാനും പോണില്ല എന്ന തിരിച്ചറിവുണ്ടായിരിക്കണു!

അതാണ് ഇഷ്ടാ ഈ, REALISING YOUR KARMA MOMENT എന്നൊക്കെ പറയുന്നത് !! ”

LIFE IS GOOD,
YET NOSTALGIA IS A GREATER FEELING.??

സഹോദരന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ, മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്ന, നിപാ വൈറസിനെ പ്രമയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വ്വഹിക്കുന്ന ‘വൈറസ്’ ആണ് ഇന്ദ്രജിത്തിന്റേതായി തീയറ്ററുകളിലെത്തിയ അവസാന ചിത്രം. ഇപ്പോഴിതാ ഇന്ദ്രജിത്തിനെ പ്രധാന കഥാപാത്രമാക്കി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ആഹാ. ഇന്ദ്രാജിനത്തിന്റേതായി ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് ക്വീൻ.  ചിത്രത്തിൽ എം ജി ആർ ആയാണ് താരം വേഷമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *