ആടിപ്പാടി ഷെയ്ൻ; ശ്രദ്ധേയമായി ‘വലിയ പെരുന്നാളി’ലെ ഗാനം , വീഡിയോ

കുറഞ്ഞ കാലയളവിനുള്ളിൽ മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ഷെയ്ൻ നിഗം. താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഷെയ്ന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ‘വലിയ പെരുന്നാൾ’ എന്ന ചിത്രം ഒക്ടോബറിൽ തിയറ്ററിൽ എത്തുമെന്നാണ് സൂചന. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘കാടറിഞ്ഞതും മേടറിഞ്ഞതും’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നേരത്തെ പങ്കുവച്ച ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു.

നവാഗതനായ ഡിമൽ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെസ്റ്റിവൽ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പുറത്തിറങ്ങുന്നത്. അൻവർ റഷീദ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മാജിക് മൗണ്ടൻ സിനിമാസാണ്. ഷെയ്ൻ നിഗത്തിനൊപ്പം സൗബിൻ സാഹിർ, ജോജു എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. ഹിമിക ബോസാണ് വലിയ പെരുന്നാളിൽ ഷെയ്‌ന്റെ നായികയായി എത്തുന്നത്. ഡിമലും തസ്ലിഖ് സലാമുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അതേസമയം ഇഷ്‌കാണ് ഷെയ്ന്‍ നിഗത്തിന്റേതായി അവസാനമായി വെള്ളിത്തിരയിൽ എത്തിയ ചിത്രം. കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് സിനിമയിൽ ജീവിക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. കുറഞ്ഞ ചിത്രത്തിലൂടെത്തന്നെ മികച്ച പ്രകടനം കാഴ്ച്ചവച്ച് മലയാളികളുടെ പ്രിയപ്പെട്ട നായകനായി മാറിയ ഷെയ്ൻ, സച്ചിദാനന്ദൻ എന്ന ചെറുപ്പക്കാരനായി എത്തി, അവിശ്വസനീയമാം വിധം അഭിനയിച്ച ചിത്രമാണ് നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്‌ക്.

Leave a Reply

Your email address will not be published. Required fields are marked *