ഇത് തൊരപ്പന്‍ കൊച്ചുണ്ണിയുടെയും നാദിറയുടെയും പ്രണയം; സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തി ‘അനാര്‍ക്കലി’ ഒരു ഒടുക്കത്തെ ലവ് സ്റ്റോറി

ട്രോളന്മാര്‍ കേരളത്തില്‍ അരങ്ങു വാഴുന്ന കാലമാണ് ഇത്. എന്തിലും ഏതിലും ഒരല്പം നര്‍മ്മരംസം കലര്‍ത്തി ട്രോളുകള്‍ക്ക് രൂപംകൊടുത്തുകൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാറുണ്ട് ട്രോളന്മാര്‍. രസകരമായ ട്രോളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കിടയില്‍ ചിരി നിറയ്ക്കുകയാണ് ഒരു ട്രോള്‍ വീഡിയോ. എഡിറ്റിങ്ങിലെ മികവ് തന്നെയാണ് ഈ ട്രോള്‍ വീഡിയോയെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതും.

തിയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് അനാര്‍ക്കലി. ചിത്രത്തില്‍ നായകനായെത്തിയത് പൃഥ്വിരാജും നായികയായെത്തിയത് പ്രിയാല്‍ ഗോറുമായിരുന്നു. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ പ്രണയത്തിന്റെ ആഴവും പരപ്പും ആവോളം നിഴലിച്ചിരുന്നു. സച്ചിയാണ് അനാര്‍ക്കലി എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്.

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ കൈയടി നേടിയ അനാര്‍ക്കലി എന്ന ചിത്രത്തെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ട്രോളന്മാര്‍. പൃഥ്വിരാജിന്റെ സ്ഥാനത്ത് ചിത്രത്തിലെത്തുന്നതാവട്ടെ സിഐഡി മൂസ എന്ന ചിത്രത്തിലെ തൊരപ്പന്‍ കൊച്ചുണ്ണിയും. ഹരിശ്രീ അശോകനാണ് സിഐഡി മൂസയില്‍ തൊരപ്പന്‍ കൊച്ചുണ്ണി എന്ന കഥാപാത്രമായെത്തിയത്. സിഐഡി മൂസയിലെ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച ചില കഥാസന്ദര്‍ഭങ്ങളും അനാര്‍ക്കലിയിലെ നാദിറ എന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങളും കോര്‍ത്തിണക്കിക്കൊണ്ടാണ് ഈ ട്രോള്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്.

സിഐഡി മൂസ എന്ന ചിത്രത്തിനു പുറമെ ‘പുലിവാല്‍ കല്യാണം’, ‘പഞ്ചാബി ഹൗസ്’ എന്നീ ചിത്രങ്ങളിലെ ചില രംഗങ്ങളും ഈ ട്രോള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ഒരു ഒടുക്കത്തെ ലവ് സ്റ്റോറി. തൊരപ്പന്‍ കൊച്ചുണ്ണി ഇന്‍ അനാര്‍ക്കലി’ എന്ന അടിക്കുറുപ്പോടെയാണ് ഈ ട്രോള്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

 

View this post on Instagram

 

credit : @rule.breaker_ From TrollMovies FB group

A post shared by ?ℝ??? ?????? (@trollmovies) on