‘ഒരു തൂവൽ കാറ്റേതോ’; ‘ബ്രദേഴ്‌സ് ഡേ’യിലെ മനോഹര ഗാനമിതാ, വീഡിയോ

ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില്‍ അഭിനയ വസന്തം തീര്‍ത്ത മലയാളികളുടെ പ്രിയ താരം കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ.

അതേസമയം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ ഒരു മനോഹരഗാനം. ഒരു തൂവൽ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ജിസ് ജോയിയുടേതാണ്  ഗാനത്തിലെ വരികള്‍. കാർത്തിക്കാണ് ആലാപനം. ഫോര്‍ മ്യൂസിക് സംഗീതം പകര്‍ന്നിരിക്കുന്നു.

Read more: ‘ഷൈലോക്ക്’ ലൊക്കേഷനിൽ ഓണം ആഘോഷിച്ച് മമ്മൂക്ക; ചിത്രങ്ങൾ

‘ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രയാഗ മാര്‍ട്ടിന്‍, മിയ, മഡോണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ മെയ്ക്ക് ഓവറും ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. കട്ടത്താടിയുള്ള ലുക്കാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റേത്.

തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷ് വരികളെഴുതി ആലപിച്ച ഒരു ഗാനവും ബ്രദേഴ്‌സ് ഡേയിലുണ്ട്. ഈ ഗാനവും അടുത്തിടെ പുറത്തെത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ഗാനത്തിനും ലഭിയ്ക്കുന്നത്.