ഇതിൽ പ്രിൻസിപ്പാൾ ഏതാണെന്ന് കണ്ടുപിടിക്കാമോ..? സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ഓണാഘോഷ വീഡിയോ

കുട്ടികൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേരുന്ന നിരവധി അധ്യാപകരെ കാണാം. ഇപ്പോഴിതാ ഓണാഘോഷങ്ങളിൽ കുട്ടികൾക്കൊപ്പം ആട്ടവും പാട്ടുമൊക്കെയായി എത്തുന്ന പ്രിൻസിപ്പാളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേ നേടുന്നത്. പിങ്ക് ഷർട്ടും വെള്ളമുണ്ടും തലയിൽ കെട്ടുമൊക്കെയായി  വിദ്യാര്‍ത്ഥികളുടേതിന് സമാനമായ വസ്ത്രം ധരിച്ചാണ് താരം അവർക്കൊപ്പം ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നത്. അസ്‌പെയർ കോളേജിലെ ഷെഫി മാഷാണ് കുട്ടികളെ കടത്തിവെട്ടുന്ന പ്രകടനം കാഴ്‌ചവയ്‌ക്കുന്നത്‌.

കുട്ടികൾക്കൊപ്പം പരിപാടികളിൽ ഏർപ്പെടുന്ന പ്രിൻസിപ്പാളിനെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ. അധ്യാപകൻ ഏതാണ് കുട്ടികൾ ഏതാണ് എന്ന് തിരിച്ചറിയാനാവാത്ത വിധത്തിലാണ് ഇവരുടെ പ്രകടനം. എന്തായാലും നിറഞ്ഞ പിന്തുണയാണ് ഈ അധ്യാപകനും വിദ്യാർത്ഥികള്‍ക്കും ലഭിയ്ക്കുന്നത്.