സൂക്ഷിച്ച് നോക്കണ്ട ഷോപ്പിംഗ് മാളല്ല; പൊലീസ് സ്റ്റേഷനാണ്

എല്ലാം നവീകരണത്തിന്റെ പാതയിലാണ്… പുത്തൻ ആശയങ്ങളും പുത്തൻ ട്രെൻഡുകളുമൊക്കെ പരീക്ഷിക്കപെടുന്ന റെയിൽവേസ്റ്റേഷനുകളും ബസ് ടെർമിനലുകളുമൊക്കെ നമുക്ക് കാണാം. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുകയാണ് ഒരു പൊലീസ് സ്റ്റേഷൻ. പാലക്കാട് ജില്ലയിലെ മലമ്പുഴ പൊലീസ് സ്റ്റേഷനാണ് കിടിലൻ മേക്ക് ഓവറിൽ ഏറെ ശ്രദ്ധേയമാകുന്നത്.

ആദ്യനോട്ടത്തിൽ ഇതൊരു മാളാണോ എന്ന് സംശയിച്ചുപോകും. എന്നാൽ സൂക്ഷിച്ച് നോക്കുമ്പോഴല്ലേ സംഗതി മനസിലാകൂ ഇതൊരു പോലീസ് സ്റ്റേഷനാണെന്ന്. കണ്ടാൽ വെറുതെ ആണെങ്കിലും ഒന്ന് കയറാൻ തോന്നും. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ നിരവധി ആളുകളാണ് ഈ മാറ്റത്തെ പ്രശംസിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

അതേസമയം ട്രോളന്മാരും ഏറ്റെടുത്തുകഴിഞ്ഞു ഈ പൊലീസ് സ്റ്റേഷനെ. ലോക്കപ്പിൽ എ സി ഉണ്ടാകുമോ..? എന്ന് തുടങ്ങി  രസകരമായ കമന്റുകളുമായി നിരവധി ആളുകളും രംഗത്തെത്തി.