അപ്രതീക്ഷിതമായി പറന്നുവന്ന ഫോൺ കൈപ്പിടിയിലാക്കി യുവാവ്; സമൂഹ മാധ്യമങ്ങളിൽ തരംഗമായി അത്ഭുത വീഡിയോ

രസകരമായ ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധിയാണ് കാഴ്ചക്കാർ. ഇപ്പോഴിതാ പറന്നുവന്ന ഫോൺ അപ്രതീക്ഷിതമായി കൈപ്പിടിയിൽ ഒതുക്കുന്നൊരു യുവാവിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. റോളർ കോസ്റ്ററിൽ തന്റെ സുഹൃത്തിനൊപ്പം പറന്നുയരുമ്പോഴാണ് അപ്രതിക്ഷിതമായി ഒരു ഫോൺ പറന്നുവരുന്നത് യുവാവിന്റെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ അത് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു.

താഴെ നിന്ന കാഴ്ചക്കാർ ആരോ എറിഞ്ഞ ഫോണാണ് വളരെ കൃത്യമായി അദ്ദേഹം കൈപ്പിടിയിൽ ഒതുക്കിയത്. അതേസമയം ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് പറന്നുവന്ന ഫോൺ വളരെ കൃത്യമായി പിടിച്ച വ്യക്തിയുടെ ടൈമിങ്ങിനെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നുന്നത്.

ഇതിനോടകം അമ്പത് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.