ലാല്‍ ജോസിന്റെ മകളുടെ വിവാഹത്തില്‍ താരമായി മീനാക്ഷി ദിലീപ്: വീഡിയോ

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയും ഇടയ്ക്ക് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പൊതുവേ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായിരിക്കുകയാണ് മീനാക്ഷി. സംവിധായകന്‍ ലാല്‍ ജോസിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മീനാക്ഷിയെ ക്യാമറക്കണ്ണുകള്‍ പകര്‍ത്തിയത്.

Read more: ദേ, ഇതാണ് ശരിയ്ക്കും ക്യാറ്റ് വോക്ക്: അതിശയിപ്പിക്കും ഈ ‘പൂച്ച നടത്തം’: വീഡിയോ

സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍ ഐറിന്‍ മേച്ചേരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപിനൊപ്പമാണ് മീനാക്ഷി എത്തിയത്. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് ഐറിന്റെ വരന്‍. കഴിഞ്ഞ മെയ് 26 നായിരുന്നു ഐറിന്റെയും ജോഷ്വായുടെയും വിവാഹനിശ്ചയം. ചലച്ചിത്ര രംഗത്തെ നിരവധിപേര്‍ വിവാഹത്തിലും തുടര്‍ന്നുള്ള റിസപ്ഷനിലും പങ്കെടുത്തു.