നേട്ടം കൊയ്ത് ‘മിഷന്‍ മംഗള്‍’; 200 കോടി ക്ലബ്ബില്‍

September 14, 2019

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന  ചിത്രമാണ് മിഷന്‍ മംഗള്‍. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇത്. ജഗന്‍ ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍. തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. 200 കോടി ക്ലബ്ബിലും ഇടം നേടിയിരിക്കുകയാണ് മിഷന്‍ മംഗള്‍.

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്റെ കഥയാണ് മിഷന്‍ മംഗള്‍ എന്ന സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. അതേസമയം മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള വനിതാ എഞ്ചിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുള്ള ആദരവ് കൂടിയാണ് മിഷന്‍ മംഗള്‍ എന്ന സിനിമ.

‘ചൊവ്വയിലേക്ക് നാസ ഉപഗ്രഹം വിക്ഷേപിച്ചപ്പോള്‍ ചിലവായത് 6000 കോടി രൂപയാണ്. എന്നാല്‍ ഐഎസ്ആര്‍ഒയ്ക്ക് ചിലവായത് 450 കോടി രൂപയാണ്. ഇത് വളരെകുറച്ച് പേര്‍ക്ക് മാത്രമേ അറിയൂ. എത്ര പണമാണ് നമ്മള്‍ ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ഇതുവരെ വന്നില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാന്‍ ഈ സിനിമ ഏറ്റെടുത്തത്.’ അക്ഷയ് കുമാര്‍ നേത്തെ വ്യക്തമാക്കിയിരുന്നു. വിദ്യാബാലന്‍, സോനാക്ഷി സിന്‍ഹ, തപ്‌സി, നിത്യ മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.