ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് നീരജ്; ‘ദ് ഫാമിലി മാന്റെ’ ട്രെയ്‌ലർ

നീരജ് മാധവിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. നീരജ് അഭിനയിക്കുന്ന വെബ് സീരീസ് ‘ ദ് ഫാമിലി മാന്റെ’ ട്രെയ്‌ലർ പുറത്തിങ്ങി. രാജ് കൃഷ്ണ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന വെബ് ത്രില്ലറിൽ മനോജ് വാജ്‌പേയി, പ്രിയാമണി, കിഷോർ എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇംഗ്ലീഷിലും ഹിന്ദിയിലും പുറത്തിറങ്ങുന്നുണ്ട് ഈ വെബ് സീരീസ്. അതേസമയം മലയാളത്തിൽ നിന്നും ആദ്യമായി വെബ് സീരീസിൽ അഭിനയിക്കുന്ന താരം എന്ന പ്രത്യേകതയും നീരജിനുണ്ട്.

നടനായും തിരക്കഥാകൃത്തായും കൊറിയോഗ്രാഫറായും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് നീരജ്. താരത്തിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് ‘ക’, ‘മാമാങ്കം’, ‘ഗൗതമിന്റെ രഥം’ എന്നിവ.

നീരജ് മാധവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗൗതമിന്റെ രഥം’. ആനന്ദ് മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  തിരക്കഥ ഒരുക്കുന്നതും ആനന്ദ് മേനോൻ തന്നെ. ചിത്രം നിർമ്മിക്കുന്നത് കെ ജി അനിൽ കുമാറും പൂനം റഹീമും ചേർന്നാണ്.

Read also: ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് പറഞ്ഞ ചാക്കോ മാഷ് മുതൽ ഒച്ചിന്റെയും ഗുരുവിന്റേയും കഥ പറഞ്ഞ രവിസാർ വരെ; ഓർക്കാം മലയാള സിനിമയിലെ ചില അധ്യാപകരെ

അതേസമയം നീരജിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് ‘ക’. നവാഗതനായ രജീഷ്‌ലാല്‍ വംശയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രജീഷിന്റേത് തന്നെയാണ് തിരക്കഥയും. പിക്‌സീറോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് എസ് പിള്ളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പുതുമുഖതാരമായ അപര്‍ണ്ണയാണ് ‘ക’ എന്ന ചിത്രത്തില്‍ നായികയായെത്തുന്നത്. തലസ്ഥാന നഗരിയായ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ‘ക’യുടെ ചിത്രീകരണം പുരോഗമിക്കുന്നത്.