ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും റോഡിലേക്ക് വീണ് കുഞ്ഞ്, ഇഴഞ്ഞ് നീങ്ങിയത് ചെക്ക് പോസ്റ്റിലേക്ക്: അത്ഭുതകരം ഈ രക്ഷപ്പെടല്‍: വീഡിയോ

അവിശ്വസനീയമാണ് നമുക്കു ചുറ്റും സംഭവിക്കുന്ന ചില കാര്യങ്ങള്‍. ഒന്നര വയസ് മാത്രം പ്രായമായ ഒരു കുഞ്ഞിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞ്, തനിയെ ഇഴഞ്ഞു നീങ്ങി ചെന്നെത്തിയത് ചെക്ക് പോസ്റ്റിലേയ്ക്കാണ്. ഇടുക്കി രാജാക്കാട് റോഡില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.

ഇഴഞ്ഞ് നീങ്ങി ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെത്തിയ കുഞ്ഞിനെ ഉദ്യോഗസ്ഥര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്യ ജീവികളുടെ സാന്നിധ്യമുള്ള റോഡിലൂടെയാണ് കുഞ്ഞ് ഇഴഞ്ഞ് നീങ്ങി ചെക്ക് പോസ്റ്റിലെത്തിയത്.

Read more:കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് തെരുവില്‍ പാട്ടുപാടി ഒരമ്മ: വീഡിയോ

പഴനിയില്‍ നിന്നും ദര്‍ശനം കഴിഞ്ഞു മടങ്ങവെയാണ് അപകടമുണ്ടായത്. അതേസമയം കുഞ്ഞ് ജീപ്പിൽ നിന്നും വീണ കാര്യം അമ്പത് കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് മാതാപിതാക്കള്‍ അറിയുന്നത്. കുഞ്ഞിനെ രാത്രി തന്നെ പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറി.