ഓസ്കാറിന് ഇന്ത്യയിൽ നിന്നും ‘ഗലി ബോയ്’; മത്സരിച്ചത് ‘ഉയരെ’ ഉൾപ്പെടെയുള്ള ചിത്രങ്ങളോട്

September 22, 2019

92-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിന് ഇന്ത്യയില്‍ നിന്ന് മത്സരിക്കുന്നത് ഗലി ബോയ്. സോയ അക്തര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗലി ബോയ്.
ഓസ്കാർ നാമനിർദ്ദേശ പട്ടികയിൽ മൂന്ന് മലയാള ചിത്രങ്ങൾ ഉൾപ്പടെ 24 ചിത്രങ്ങൾ ഉണ്ടായിരുന്നു. ഉയരെ, ആൻറ് ദി ഓസ്കർ ഗോസ്‌ ടു, ഓള് എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ നിന്നും പരിഗണന പട്ടികയിലുണ്ടായിരുന്നത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് 24 ചിത്രങ്ങളില്‍ നിന്ന് ഗലി ബോയെ തിരഞ്ഞെടുത്തത്. മുംബൈയിലെ തെരുവുകളില്‍ ജീവിക്കുന്ന ഒരു റാപ്പറുടെ കഥയാണ് ഗല്ലി ബോയ്.

സൂപ്പർ ഡീലക്സ്, അന്ധാദുൻ, ആർട്ടിക്കിൾ 15, വട ചെന്നൈ, ബദായ് ഹോ, ഗല്ലി ബോയ്, ബദ്ല, ബുൾബുൾ കാൻ സിംഗ്, ആനന്ദി ഗോപാൽ, ഒറ്റ സെരുപ്പ്, ബാബ, ഉയരെ, ആൻറ് ദി ഓസ്കർ ഗോസ്‌ ടു, ഓള്, ബാൻഡിശാല, ഡിയർ കോമ്രേഡ്, ചാൽ ജീവി ലായിയേ, ഖോഡേ കോ ജലേബി കിലാനേ ലേ ജാ റിയ ഹൂൻ, ഹെല്ലാരോ, കേസരി, കുരുക്ഷേത്ര, പഹുന ദി ലിറ്റിൽ വിസിറ്റേഴ്സ്, ഉറി ദി സർജിക്കൽ സ്ട്രൈക്, ദി താഷ്ക്കന്റ് ഫയൽസ്, തരിഖ് എ ടൈംലൈൻ, നാഗർകിർത്തൻ, കോന്ധോ, മായ് ഘട്ട് ക്രൈം നമ്പർ 103/2005 എന്നിവയാണ് പട്ടികയിലുണ്ടായിരുന്ന മറ്റ് ചിത്രങ്ങൾ.